ഈരാറ്റുപേട്ട : കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്ത നടപടി ബി ജെ പി യുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ പ്രത്യക്ഷ തെളിവാണെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെയും സിസ്റ്റര്‍ പ്രീതി മേരിയുടെയും ജാമ്യാപേക്ഷയില്‍ Read More…
ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോ ഏപ്രിൽ 28 ന് ചതുരംഗപ്പാറയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. കല്ലാർകുട്ടി ഡാം, സൽ പുരം വാട്ടർ ഫാൾസ്, പൊന്മുടി ഡാം,കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ, ചതുരംഗപ്പാറ ആനയിറങ്കൽ ഗ്യാപ്പ് റോഡ് എന്നിവടങ്ങളിലൂടെ ആനവണ്ടിയിൽ ഒരു യാത്ര. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക Mob : 8589084284.
ഈരാറ്റുപേട്ട : ബി ജെ പി പൂഞ്ഞാർ മണ്ഡലം നേതൃയോഗം മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ദേശീയ സമതി അംഗം പി സി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഷോൺ ജോർജ്, മിനർവ മോഹൻ, കെ എഫ് കുര്യൻ,ആനിയമ്മ സണ്ണി,ശ്രീകാന്ത് എം എസ്, സെബാസ്റ്റ്യൻ വിളയാനി,ലെൽസ് ജേക്കബ്, ഗോപകുമാർ,മുഹമ്മദ് ഷാജി, തുടങ്ങിയവർ സംസാരിച്ചു.