പാലാ: എ.എച്ച്.പി.ഐ യുടെ (അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ) എക്സലൻസ് ഇൻ ഹെൽത്ത്കെയർ ദേശീയ പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു.
ഗുജറാത്തിൽ നടന്ന ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ആശുപത്രി ഓപ്പറേഷൻസ് എ.ജി.എം.ഡോ.രശ്മി നായർ എന്നിവർ ചേർന്നു എ. എച്ച്. പി. ഐ. ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ഗ്യാനിയിൽ നിന്നു പുരസ്കാരം ഏറ്റു വാങ്ങി.
എക്സലൻസ് ഇൻ ഹോസ്പിറ്റൽ ഓപ്പറേഷൻസ് ( നോൺ ക്ലിനിക്കൽ ) വിഭാഗത്തിലുള്ള ദേശീയ പുരസ്കാരമാണ് മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചത്. വിവിധ ഘടകങ്ങൾ പരിഗണിച്ച ശേഷം ഓഡിറ്റിംഗ്, വർച്ച്വൽ അസസ്മെന്റ് എന്നീ നടപടികൾ പൂർത്തീകരിച്ചായിരുന്നു അവാർഡ് നിർണയം.
ഭരണ നിർവ്വഹണം, സ്കോപ്പ് ഓഫ് സർവീസസ്, നിയമപരമായ ലൈസൻസുകളുടെ കൃത്യത , റജിസ്ട്രേഷൻ ആൻഡ് അഡ്മിഷൻ , ട്രാൻസ്ഫർ ആൻഡ് റഫറൽസ്, പേഷ്യന്റ്സ് സേഫ്റ്റി പ്രോഗ്രാം ഉൾപ്പെടെയുള്ള സേഫ്റ്റി റിസ്ക് അസസ്മെന്റ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിലെ മികവ് അവാർഡിനായി പരിഗണിച്ച പ്രധാന ഘടകങ്ങളാണ്.
പരിസ്ഥിതി സൗഹാർദ്ധപരമായി പ്രവർത്തനം നടത്തുന്ന ആശുപത്രിയിലെ വിവിധ പരിസ്ഥിതി സൗഹാർദ്ധ പ്രവർത്തനങ്ങൾ, ജലവിഭവ ഉപയോഗം, ഊർജ സംരക്ഷണം, ഡയറ്ററി സർവീസസ്, ഹൗസ് കീപ്പിംഗ് പരിശീലനം, ഉന്നത നിലവാരത്തിലുള്ള വേസ്റ്റ് മാനേജ്മെന്റ് , ഇൻഫർമേഷൻ മാനേജ്മെന്റ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിലെ മികവും അവാർഡിനായി പരിഗണിച്ചു.
എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ബഹുമതിയുള്ള പാലാ മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ച 6-ാമത്തെ ദേശീയ അംഗീകാരമാണ് അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഇന്ത്യയിൽ നിന്നു ലഭിച്ചിരിക്കുന്നതെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അറിയിച്ചു.