പാലായിലെ ചാവറ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവാ സൂസൻ സോണി, കോട്ടയം, മരങ്ങാട്ടുപള്ളിയിൽ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി മൂന്ന് പെയിന്റിംഗ് വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും എ ഗ്രേഡ് നേടി.
നേരത്തെ, പ്ലാസിഡ് വിദ്യാലയ സ്കൂളിൽ നടന്ന സഹോദയ സർഗസംഗമം 2025 , വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും രണ്ടാം സമ്മാനം നേടി സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടി.
സോണി ജേക്കബിന്റെയും ജിഷ ലീലാമ്മ മാത്യുവിന്റെയും മകളാണ്. സ്കൂളിലെ കലാ അധ്യാപികമാരായ ശ്രീകല മിസ്, രമ്യ മിസ്, ശ്രീലക്ഷ്മി മിസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നേടിയത്.





