ഈരാറ്റുപേട്ട : ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലാ എം.എൽ.എ ശ്രീ മാണി സി കാപ്പൻ നിർവ്വഹിച്ചു.
ഇന്ന് (ഏപ്രിൽ 3) രാവിലെ ഹോസ്പിറ്റൽ ചെയർമാനും ലോക പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനുമായ ഡോ ഹഫീസ് റഹ്മാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സൗജന്യ ഗർഭാശയ താക്കോൽ ദ്വാര ശസ്ത്രക്രിയ ക്യാമ്പിന്റെ തുടക്കവും കുറിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ സൺറൈസ് ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യു പൊതു പ്രവർത്തകനായ ശ്രീ. അജ്മൽ പാറനാനി എന്നിവർ ആശംസകൾ അറിയിച്ചു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഗർഭാശയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും അവരുടെ ദൈനംദിനജീവിതത്തിൽ മാനസികമായും ശാരീരികവുമായ ബുദ്ധിമുട്ടുകളിലേക്ക് നയിക്കാറുണ്ട്.
ഇത്തരം സാഹചര്യത്തിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സാ സാധ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ 21,22,23 തീയതികളിൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെട്ട സൗജന്യ രോഗ നിർണയ ക്യാമ്പിൽ ഏകദേശം 100 ഓളം സ്ത്രീകൾ പങ്കെടുക്കുകയും അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50 ഓളം സ്ത്രീകൾക്ക് മരുന്നുകളും ഉപഭോഗവസ്തുക്കളും മാത്രം ചാർജ് ഈടാക്കിക്കൊണ്ട് സൗജന്യമായി ഗർഭാശയ താക്കോൽ ദ്വാര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.
പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് വളരെ ചെറിയ മുറിവുകൾ വഴി നടത്തപ്പെടുന്ന താക്കോൽദ്വാര ശാസ്തീയക്രിയകൾ വേദന രഹിതവും രക്ത സ്രാവം ഇല്ലാതെ വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു. കൂടാതെ, ഓപ്പൺ സർജറിയിൽ മറ്റ് അവയവങ്ങൾക്കുണ്ടാകാവുന്ന ബാധിപ്പുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു.
വരും കാലങ്ങളിൽ ഇതുപോലുള്ള സൗജന്യ മെഗാ ക്യാമ്പുകൾ മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.