erattupetta

ഈരാറ്റുപേട്ട പോസ്റ്റോഫീസിൽ ഡെലിവറി സെൻ്റർ പ്രവർത്തനം ആരംഭിച്ചു

ഈരാറ്റുപേട്ട: രാജ്യത്ത് തപാൽ വകുപ്പിൽ നടപ്പിലാക്കുന്ന പരിഷ്ക്കരണത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട പോസ്റ്റോഫീസിൽ സ്വതന്ത്ര ഡെലിവറി സെൻ്റർ പ്രവർത്തനം ആരംഭിച്ചു കോട്ടയം പോസ്റ്റൽ ഡി വിഷനിൽ ആദ്യത്തെ സ്വതന്ത്ര തപാൽ വിതരണം കേ ന്ദ്രമാണ് ഐ.ഡി.സി ) ഈരാറ്റുപേട്ട പോസ്റ്റോഫീസിൽ പ്രവർത്തനം ആരംഭിച്ചത്.

കോട്ടയം ഡിവിഷൻ തപാൽ സുപ്രണ്ട് സ്വാതിരത്ന ഐ.പി ഓ എസ്. എസ് ഉദ്ഘാടനം ചെയ്തു.പാലാ സബ് ഡിവിഷണൽ ഇൻസ്പക്ടർ എസ്.ജെ ശരത് അധ്യക്ഷത വഹിച്ചു.

ഈരാറ്റുപേട്ട ,അരുവിത്തുറ, നടയ്ക്കൽ, പൂഞ്ഞാർ ,തിടനാട്’ എന്നീ പോസ്റ്റോഫീസിലേക്കുള്ള തപാൽ ഉരുപ്പടികൾ പോസ്റ്റൽ ജീവനക്കാർ സെൻ്ററിൽ നിന്ന് ഏറ്റുവാങ്ങി പോസ്റ്റ്മാൻമാർ വിലാസക്കാരന് എത്തിച്ചു നൽകും.ഇതോടു കൂടി തപാൽ ഉരുപ്പടികൾ വിലാസക്കാരന് വേഗത്തിൽ എത്തിക്കാൻ സാധിക്കുമെന്ന് തപാൽ വകുപ്പ് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *