30061697 രൂപ മുൻബാലൻസും 879956500 രൂപ വരവും ഉൾപ്പെടെ 910018197 (തൊണ്ണൂറ്റി ഒന്ന് കോടി പതിനെണ്ണായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി ഏഴ് കോടി രൂപ) വരവും 864367500(എൺപത്തി ആറ് കോടി നാൽപത്തി മൂന്ന് ലക്ഷത്തി അറുപത്തി ഏഴായിരത്തി അഞ്ഞൂറ് കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് 2025 26 സാമ്പത്തിക വർഷത്തിൽ ഈരാറ്റുപേട്ട നഗരസഭ അവതരിപ്പിക്കുന്നത്.
1.ഡി പി ആറിൽ ഉള്ളവരും സ്വന്തമായി ഭൂമി ഉള്ളവരുമായ മുഴുവൻ അപേക്ഷകർക്കും പി എം എ വൈ ലൈഫ് പദ്ധതിയിൽ പെടുത്തി വീട് നിർമ്മിച്ചു നൽകുന്നതിന് 8.35 കോടി രൂപ വകയിരുത്തിയിരിക്കുന്നു.
2.നിലവിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെട്ടിടം പൂർണമായും പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നതിന് 23 കോടി രൂപ വകയിരുത്തിയിരിക്കുന്നു.
3.ഈരാറ്റുപേട്ട കടുവാമുഴി യിൽ അഗ്രികൾച്ചർ മാർക്കറ്റ് പണിയുന്നതിന് 3.24 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ ആദ്യഗഡുവായ 49 ലക്ഷം രൂപ നിർമിതി കേന്ദ്രത്തിന് കൈമാറി പണി ആരംഭിച്ചിട്ടുള്ളതാണ്
4.നഗരസഭയിലെ പൊതു റോഡുകൾക്കും ഡിവിഷൻ തല റോഡുകൾക്കും 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
5.ഈരാറ്റുപേട്ട FHC( ഫാമിലി ഹെൽത്ത് സെൻറർ)യിൽ എക്സ്റേ, ലാബ്, ശമ്പളം മരുന്ന് വാങ്ങൽ 50 ലക്ഷം രൂപയും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ അടിസ്ഥാന വികസനത്തിന് വേണ്ടി 1.675 കോടി രൂപയുമടക്കം 2.175 കോടി രൂപ വകയിരുത്തിയിരിക്കുന്നത്.
6.ഈരാറ്റുപേട്ട നഗരസഭ പുതിയ ഓഫീസ് കെട്ടിടത്തിന് 9 കോടി രൂപ വകയിരുത്തിയിരിക്കുന്നു (KIIFB യുടെ സഹായത്തോടെ)
7.സമ്പൂർണ്ണ പ്രകാശനഗര പദ്ധതിയുടെ ഭാഗമായി ഡിവിഷനുകളിൽ കൂടുതൽ സ്ട്രീറ്റ് ലൈറ്റുകളും പ്രധാന ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനു് 50 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.
8.നഗര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായുള്ള ഓപ്പൺ ജിം കിഡ്സ് പാർക്ക് സ്നേഹാരാമങ്ങൾ, വൈകുന്നേര ഉല്ലാസ കേന്ദ്രങ്ങൾ, ഡിവിഷൻ തലത്തിൽ പുൽത്തകിടികൾ, തണൽമരങ്ങൾ, പൂച്ചെടികൾ നട്ടുപിടിപ്പിക്കുന്നതിനും, പാലങ്ങൾ മോടി പിടിപ്പിക്കുന്നതിനും ഒരു കോടി 10 ലക്ഷവും മാലിന്യ നിർമ്മാർജ്ജനത്തിന് 60 ലക്ഷം രൂപയും അടക്കം 1.70 വകയിരുത്തിയിരിക്കുന്നു
9.കടുവാമുഴി ബസ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലം വാങ്ങൽ പദ്ധതിയ്ക്ക് 2 കോടി രൂപ വകയിരുത്തിയിരിക്കുന്നു.
10.അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ വിഹിതമായ 3.75 പ്രാദേശിക കുടിവെള്ള പദ്ധതിക്കായി 60 ലക്ഷം രൂപ ഉൾപ്പെടെ 4.35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
11.സംസ്ഥാന ബഡ്ജറ്റിൽ പരാമർശിക്കപ്പെട്ട ഇളപ്പുങ്കൽ -കാരക്കാട് പാലത്തിന്റെ അപ്രോച്ച് റോഡിന് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

12.വടക്കേക്കര മുക്കടയിൽ നിർമ്മിക്കുവാനുദ്ദേശിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന്റെ സ്ഥലമേറ്റെടുപ്പിനു വേണ്ടി 30 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.
13.പി എം എ വൈ തിരിച്ചടവ്, ശമ്പളവും മറ്റു ആനുകൂല്യങ്ങളും തുടങ്ങിയ ഓഫീസ് ചെലവുകൾ, കുട്ടികൾക്കുള്ള സ്കോളർഷിപ്പ്,പോഷകാഹാരം, അടിസ്ഥാന സൗകര്യ വികസനങ്ങൾ, ഓഫീസ് വാഹനങ്ങൾ വാങ്ങൽ മെയിന്റനൻസ് ഉൾപ്പെടെയുളള അടിസ്ഥാന ചെലവുകൾക്കും മറ്റ് ഇതര ചെലവുകൾക്കുമായി 29.57 കോടി രൂപ വകയിരുത്തിയിരിക്കുന്നു.