ഈരാറ്റുപേട്ട: 2022-23 സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ച് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചതായി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൾ എംഎൽഎ അറിയിച്ചു.
ഈ മാസം 25ആം തീയതി വരെ ടെണ്ടറുകൾ സമർപ്പിക്കാൻ കഴിയും. 28ആം തീയതി ടെൻഡർ ഓപ്പൺ ചെയ്യും,ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും എന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഭാഗത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള 50 സെന്റ് സ്ഥലത്താണ് സിവിൽ സ്റ്റേഷൻ നിർമ്മിക്കുക. പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയറാണ് ടെൻഡർ വിജ്ഞാപനം പുറപ്പെടുവിച്ചത്.





