ഈരാറ്റുപേട്ട : തിരുവനന്തപുരത്ത് വച്ച് നടന്ന 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുസ്‌ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. പങ്കെടുത്ത പതിമൂന്ന് ഇനങ്ങളിൽ പതിനൊന്ന് ഇനങ്ങൾക്കും എ ഗ്രേഡ് നേടി.
ഇംഗ്ലീഷ്, ഹിന്ദി പ്രസംഗം, ഉറുദു ഉപന്യാസം, അറബിഗാനം, മുശാഅറ, സംഘഗാനം, സംഭാഷണം, നിഘണ്ടു നിർമ്മാണം, പദ്യം ചൊല്ലൽ എന്നിവക്ക് എ ഗ്രേഡും പ്രശ്നോത്തരി, ഉറുദു പ്രസംഗം എന്നീ ഇനങ്ങൾക്ക് ബി ഗ്രേഡും നേടാനായി.
നിസ്സഹായരായ മനുഷ്യരോടുള്ള ഭരണകൂട സമീപനം വയനാട് ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ അറബിക് നാടകം എ ഗ്രേഡ് കരസ്ഥമാക്കുകയും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.