erattupetta

ഈരാറ്റുപേട്ട ഗവൺമെന്റ് മുസ്ലീം എൽ.പി സ്കൂളിൽ ‘വർണ്ണക്കൂടാരം’ പദ്ധതി ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : കേരള സർക്കാർ പൊതു വിദ്യഭ്യാസവകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പ്രെജക്ടിൻ്റെ ഭാഗമാമായി നിർമിച്ച വർണകൂടാരം മാതൃകാ പ്രി പ്രൈമറി സ്‌കൂൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ .എ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് പദ്ധതി വിശദീകരിച്ചു. ഹെഡ്‌മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.

ഡി.പി.സി, എസ്.എസ്.കെ, കെ. ജെ. പ്രസാദ് കൗൺസിലർമാരായ സുഹാന ജിയാസ് ,പി.എം അബ്ദുൽ ഖാദർ ഡി.പി.ഒ, എസ്. എസ്.കെ ഡോ. അനിതാ കോട്ടയം,എ.ഇ.ഒ ഷംലാ ബീവി പി.റ്റി.എ പ്രസിഡന്റ് അനസ് പീടിയേക്കൽ,,കെ.എൻ. ഹുസൈൻ ,സ്‌കൂൾ ലീഡർ സെറാ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *