erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മാലിന്യമുക്ത നവകേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

ഈരാറ്റുപേട്ട :ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മാലിന്യമുക്ത നവകേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ച് തലനാട് ഗ്രാമപഞ്ചായത്തിലെ അയ്യമ്പാറ ടൂറിസ്റ്റ് കേന്ദ്രം ശുചീകരണ പ്രവര്‍ത്തനങ്ങളോടെ ആരംഭിച്ചു.

ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം അയ്യന്‍പാറയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ന്റെ അദ്ധ്യക്ഷതയില്‍ തലനാട് അയ്യമ്പാറ പള്ളി വികാരി ഫാ. ഫിലിപ്പ് വട്ടമറ്റത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഓമന ഗോപാലന്‍, മേഴ്സി മാത്യൂ, എന്നിവരും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍,

ജെറ്റോ ജോസ്, ശ്രീകല.ആര്‍, മിനി സാവിയോ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ റോബിന്‍ ജോസഫ്, രോഹിണിഭായി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് അയ്യമ്പാറ ടൂറിസ്റ്റ് കേന്ദ്രം ശുചീകരണം നടത്തി.

ഗാന്ധിജിയുടെ ലളിതമായ ജീവിതത്തിന്റെയും, ത്യാഗത്തിന്റെയും സ്മരണകള്‍ ഗാന്ധിജയന്തിദിനത്തില്‍ ഓര്‍പ്പിക്കുകയും 2025 മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന മാലിന്യമുക്ത നവകേരളം പരിപാടിയില്‍ എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസും വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലിലും യോഗത്തില്‍ അഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *