ഈരാറ്റുപേട്ട : നവംബര്‍ 26 ദേശീയ ഭരണഘടനാ ദിനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിച്ചു.
അഡ്വ. അക്ഷയ് ഹരി, ഭരണഘടനയുടെ മൂല്യങ്ങളെയും ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന അവകാശങ്ങളെയും പറ്റി വിശദമായി ക്ലാസ് നയിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ജെറ്റോ ജോസ്, ജോയിന്റ് ബി.ഡി.ഒ, സാം ഐസക്, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.