ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇംഗ്ലീഷ് റീഡേഴ്സ് കോർണർ ആരംഭിച്ചു. സ്കൂളിൻ്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
കുട്ടികൾ വായിച്ചിരിക്കേണ്ട കഥാ – കവിതാ പുസ്‌തകങ്ങൾ, ലേഖനങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ ഏതു സമയത്തും വായിക്കാൻ ഇവിടെ ലഭ്യമാണ്. ഉദ്ഘാടന സമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് ലീന എം പി അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് കോർണർ എം.ഇ റ്റി ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം കെ ഫരീദ് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് സെക്രട്ടറി പി. കെ കൊച്ചുമുഹമ്മദ്, ട്രഷറർ എം. എസ് കൊച്ചു മുഹമ്മദ് , അദ്ധ്യാപകരായ സുമി കെ.എം, റസിയ എ.എം, മൈമൂന എഫ്, കൃഷ്ണപ്രിയ പി നായർ, ഷൈനാസ് അബ്റ്റൽ വാഹിദ് ,ടാനി മരിയ ജോസഫ് , ബിലാൽ എ ജലീൽ, വിദ്യാർത്ഥി പ്രതിനിധികളായ സന ഫാത്തിമ, അൻഹ സുൽത്താന എന്നിവർ സംസാരിച്ചു.