തിരുവനന്തപുരം: ഈസ്റ്ററിന് തലേന്ന് റെക്കോര്‍ഡ് വില്പന രേഖപ്പെടുത്തി കേരള ബെവ്കോ. ഈസ്റ്ററിന് തലേ ദിവസം മാത്രം 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്.
65.95 ലക്ഷം രൂപയുടെ മദ്യവില്പന നടത്തിയ ചാലക്കുടി ബെവ്കോയാണ് വില്പനയില് മുന്നില്‍. നെടുമ്പാശേരി ബെവ്കോയില്‍ 59.12 ലക്ഷവും ഇരിങ്ങാലക്കുട ബെവ്കോയില്‍ 58.28 ലക്ഷവുമാണ് വില്പന.
തിരുവമ്പാടിയില്‍ 57.30 ലക്ഷവും, കോതമംഗലം ബെവ്കോയില്‍ 56.68 ലക്ഷവും വില്പന നടന്നുവെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിവാക്കുന്നു.
2023ലെ ഈസ്റ്റര്‍ ദിനത്തിലെ വില്പനയേക്കാള് 13.28 കോടി രൂപയുടെ വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആകെ 73.72 കോടി രൂപയുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയിരുന്നത്.
സാധാരണ ദിനങ്ങളില്‍ സംസ്ഥാനത്ത് 50 മുതല്‍ 55 വരെ കോടി രൂപയുടെ മദ്യവില്പനയാണ് നടക്കാറുള്ളത്.