പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുന്നത് ദേശീയ സമ്പാദ്യപദ്ധതിയിലൂടെ സ്വരൂപിക്കുന്ന സമ്പത്താണെന്ന് സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ദേശീയ സമ്പാദ്യ വകുപ്പിന്റെ കോട്ടയം ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ടാകുമ്പോൾ ഒരു ഷോക് അബ്സോർബർ പോലെയാണ് ദേശീയസമ്പാദ്യ പദ്ധതിയിലെ നിക്ഷേപം പ്രവർത്തിക്കുന്നത്. സ്റ്റുഡന്റ്സ് സേവിങസ് സ്കീം വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം ദുശീലങ്ങളിലേക്ക് വഴുതിവീഴാതിരിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം മാമ്മൻ മാപ്പിള സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ നടന്ന യോഗത്തിൽ Read More…
കോട്ടയം: കോട്ടയം ജില്ലയുടെ പുതിയ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ്.എ ഐ.പി.എസ് ചുമതലയേറ്റു. മുൻ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക് ഐ.പി.എസിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്.
കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ (2024 മേയ് 20,21) ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20,21 തിയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തരസാഹചര്യത്തിൽ സഞ്ചരിക്കേണ്ടിവരുന്നവർ പോലീസ് സറ്റേഷനിൽ വിവരം അറിയിക്കേണ്ടതും മുൻകൂർ അനുമതി തേടേണ്ടതുമാണെന്ന്് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.