കൊഴുവനാൽ: കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ലോകസമാധാനത്തിനായി ഒരുമയിൽ ഒന്നായി ‘ എന്ന സന്ദേശം നൽകുന്നതിനായി ചിത്രരചന മത്സരം നടത്തി.
കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. രാജു അബ്രാഹം മണിയങ്ങാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മത്സരം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണവും ഹെഡ്മാസ്റ്റർ സോണി തോമസ് വിഷയാവതരണവും നടത്തി.
ക്ലബ്ബ് സെക്രട്ടറി ഗോപു ജഗന്നിവാസ്, ഡോ. ഹരിദാസ് രാമനിലയം , കുഞ്ഞുമോൻ പുതിയാത്ത് , മിനിമോൾ ജേക്കബ്, ജസ്റ്റിൻ ജോസഫ്, ബിബിൻ മാത്യു, അന്നു ജോർജ് , ജസ്റ്റിൻ അബ്രാഹം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ചിത്രരചന മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുകയും ചെയ്തു.
“കുട്ടികൾ – സമാധാനവക്താക്കൾ ” എന്ന ആശയം കുട്ടികളിൽ ഉദ്ബോധിപ്പിക്കുവാൻ വേണ്ടി അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന ചിത്രരചനാ മത്സരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തു. നൂറിലധികം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.





