ramapuram

ഡോ. റെജി വർഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു

രാമപുരം: രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി ഡോ. റെജി വർഗീസ് മേക്കാടനെ കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം നിയമിച്ചു. അരുവിത്തുറ സെന്റ്‌ ജോർജ് കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്നു അദ്ദേഹം.

കോവിഡ് പ്രതിസന്ധി കാലത്തു വൈവിധ്യമാർന്ന പ്രോഗ്രാമിലൂടെ മറ്റ് കോളേജുകൾക്ക് മാതൃകയായി പ്രവർത്തിച്ചതിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ പ്രത്യേക പ്രശംസ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അരുവിത്തുറയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സഹദാ കർമ്മപദ്ധതിയുടെ ജനറൽ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. മഹാത്മാഗാന്ധി സർവകലാശാലാ അക്കാദമിക് കൗൺസിൽ അംഗമായും റൂസ ടെക്‌നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് അംഗമായും മികവാർന്ന പ്രവർത്തനം കാഴ്ചവച്ച അദ്ദേഹം അറിയപ്പെടുന്ന വാഗ്‌മിയും സംഘാടകനുമാണ്.

അരുവിത്തുറ കോളേജിൽ ഐ.ക്യു.എ.സി. കോർഡിനേറ്ററായും, എൻ.സി.സി., എൻ.എസ്.എസ്. ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം അനർഘളമായ ഭാഷാ ചാതുര്യം കൊണ്ടുതന്നെ വിദ്യാർത്ഥികളുടെ ഇഷ്ട അധ്യാപകൻ കൂടിയായിരുന്നു.

അരുവിത്തുറ മേക്കാട്ട് പരേതരായ മത്തായി വർഗീസിന്റെയും മറിയക്കുട്ടിയുടെയും മകനായ ഇദ്ദേഹത്തിന്റെ ഭാര്യ കാവാലി അരിമറ്റം കുടുംബാംഗമായ ബിന്ദുവാണ്. ഡോ. അഖിൽ റെജി മേക്കാടൻ, ഡോ. ആരതി റെജി മേക്കാടൻ എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *