പാലാ: മീനച്ചിൽ സ്വദേശിനിയായ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ച നിലയിൽ. മീനച്ചിൽ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകൾ നീനു (29) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
വീട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നാളെ രാവിലെ 10 മണിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടക്കും. സംസ്കാരം ബുധനാഴ്ച (17/ 12/ 2025) 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മീനച്ചിൽ സെൻറ് ആൻറണീസ് പള്ളിയിൽ.
പഠനത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ് ലൈസമ്മ സക്കറിയാസ്.സഹോദരങ്ങൾ നിമ്മി, നീതു





