തീക്കോയി : വെള്ളരിങ്ങാട്ടുതാഴെ അന്നമ്മ ദേവസ്യ(89 ) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
മുണ്ടക്കയം: നന്ദനം വീട്ടിൽ എം.കെ.വിക്രമൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. ഭാര്യ: ബിന്ദു (അധ്യാപിക സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയം). മകൾ: മേഘ. മരുമകൻ: വിഷ്ണു ചിത്തിര ഭവൻ (ചങ്ങനാശേരി).
പാതാമ്പുഴ: കൊട്ടകാരത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ തങ്കമ്മ(89) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന, രാധാകൃഷ്ണൻ നായർ, സുജ, പരേതയായ ശാന്തമ്മ. മരുമക്കൾ: രാജൻ (രാമമംഗലം), ജയശ്രീ ( പാലാക്കാട്), ബാലചന്ദ്രൻ (ഇടമറ്റം).