ചെമ്മലമറ്റം : ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതികളായ ഡോക്ടർമാർക്ക് ആദരവ് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ. ദന്ത ഡോക്ടർമാരായ ഡോ. രഞ്ജിത് ജോർജ് ഡോക്ടർ അൽഫോൻസ് ബേബി എന്നിവർക്കാണ് സ്കൂൾ ഹാളിൽ വിദ്യാർത്ഥികൾ ആദരവ് നല്കിയത്.
തുടർന്ന് ദന്തസംരക്ഷണത്തെ കുറിച്ചും ദന്ത-രോഗങ്ങളെ കുറിച്ചും ഡോക്ടർമാർ ക്ലാസ്സ് നയിച്ചു. ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ്, അധ്യാപകരായ ജിജി ജോസഫ്, അജു ജോർജ്, ഹണി ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നല്കി.