വാകക്കാട് : കറുകച്ചാലിൽ വച്ച് നടന്ന കോട്ടയം ജില്ല ശാസ്ത്രോത്സവത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം ടീച്ചിങ് എയ്ഡിൽ ജോസഫ് കെ വി എ ഗ്രേഡോടെ ഒന്നാം സ്ഥാനവും
ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡിൽ മനു കെ ജോസ് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നമ്പർ ചാർട്ട് ഹൈസ്കൂൾ വിഭാഗത്തിൽ എയ്ഞ്ചലിൻ ഓസ്റ്റിൻ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും അദർ ചാർട്ടിൽ മിലു തെരേസ് ബോബി എ ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗം പ്രവർത്തി പരിചയ മേളയിൽ ഷീറ്റ് മെറ്റൽ വർക്കിൽ അക്ഷയ ബിജു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കുട നിർമ്മാണത്തിൽ അതുൽ കൃഷ്ണൻ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.
ഐ ടി മേളയിൽ ഹൈസ്കൂൾ ടീച്ചിംഗ് എയ്ഡിൽ രാജേഷ് മാത്യു എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ക്വിസിൽ എസെക്കിയ ജോവൻ ഇൻസെൻ്റ് മൂന്നാം സ്ഥാനവും നേടിയെടുത്തു.
ഹൈസ്കൂൾ വിഭാഗം ഐടി മേളയിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ ശാസ്ത്രോത്സവത്തിൽ വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂൾ രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനവും നാലിനങ്ങളിൽ രണ്ടാം സ്ഥാനവും രണ്ടിനങ്ങളിൽ മൂന്നാം സ്ഥാനവും ഉൾപ്പെടെ 25 എ ഗ്രേഡുകളും 5 ബി ഗ്രേഡുകളും നേടിയെടുത്തു കൊണ്ട് മികവ് തെളിയിച്ചു.