aruvithura

ജില്ലാതല വനിതാദിനാഘോഷങ്ങൾ അരുവിത്തുറ കോളേജിൽ

അരുവിത്തുറ :സംസ്ഥാന സർക്കാർ വനിത ശിശുക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വനിതാദിനാഘോഷങ്ങൾ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ തിങ്കളാഴ്ച നടക്കും. വനിതാ ദിനാഘോഷങ്ങൾ പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും.

ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വിപി നാസർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജ് മാനേജർ വെരി റവ ഫാ.മാത്യു ചന്ദ്രൻ കുന്നേൽ മുഖ്യ സന്ദേശം നൽകും.

അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ് വനിതാ സംരക്ഷണ ഓഫീസർ മല്ലിക കെ എസ് , കോട്ടയം ജില്ലാതല ഐസിടിഎസ് ഓഫീസർ റെയ്ച്ചൽ ഡേവിഡ്,ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബീന സി.ജെ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഡെന്നി തോമസ്, ഈരാറ്റുപേട്ട ഐസിഡിഎസ് ശിശു വികസന പദ്ധതി ഓഫീസർ ജാസ്മിൻ കെ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.

ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബിന്ദു സെബാസ്റ്റ്യൻ, ശ്രീകല ആർ, കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.ജിനു ആനി ജോൺ തുടങ്ങിയവർ സന്നിഹിതരായിരിക്കും.

വനിതാദിന ആഘോഷങ്ങളോട് അനുബന്ധിച്ച് വനിതകൾക്കായി ശില്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും. ചടങ്ങിന് മോടി കൂട്ടും.

Leave a Reply

Your email address will not be published. Required fields are marked *