general

വന നിയമ ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം ഉചിതം: പ്രഫ. ലോപ്പസ് മാത്യു

വന നിയമ ഭേദഗതി ബിൽ പിൻവലിക്കാനുള്ള മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ മുന്നണിയുടെയും തീരുമാനം ഉചിതമായെന്നും, ഈ വിഷയത്തിൽ കേരളത്തിലെ മലയോരമേഖലയിലെ ജനങ്ങൾക്കുവേണ്ടി ധീരമായ നിലപാടെടുത്ത കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയെ അഭിനന്ദിക്കുന്നു എന്നും കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.

കേരളത്തിലെ 430 ഓളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് തികച്ചും ദോഷകരമാകാവുന്ന ഒരു നിയമ ഭേദഗതി വേണ്ടെന്നു വയ്ക്കാനുള്ള ധീരമായ നിലപാട് ഇടതുപക്ഷ മുന്നണി സ്വീകരിച്ചിരിക്കുകയാണ്. ജനവികാരത്തിന് അനുകൂലമായി തീരുമാനങ്ങൾ മാറ്റാൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ്.

മുന്നണിയിലെ കടകകക്ഷികളുടെ നിലപാടിന് അംഗീകാരം നൽകുന്ന മുന്നണിയാണ് ഇടതുപക്ഷ മുന്നണി എന്ന് ഇടതുപക്ഷ മുന്നണി ജില്ലാ കൺവീനർ കൂടിയായ പ്രഫ. ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *