kottayam

ഡി സി എം എസ് സപ്തതി ആഘോഷം; വനിതാ സെമിനാർ നടത്തി

കോട്ടയം: മാതൃസ്നേഹം എല്ലാ സ്നേഹത്തിനും മുകളിലാണെന്ന് ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ഡിസിഎംഎസ് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ലൂർദ് ഫൊറോന ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സെമിനാർ ഉ ദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെസിബിസി, എസ് സി, എസ്ടി, ബി സി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ.

ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം ന ടത്തി. ഫൊറോന വികാരി ജേക്കബ് വട്ടക്കാട്, ഡിസിഎംഎസ് സംസ്ഥാന ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, ചങ്ങനാശേരി അതിരൂപത ഡിസിഎംഎസ് ഡയറക് ടർ ഫാ. ബെന്നി കുഴിയടി, ഡിസിഎംഎസ് സംസ്ഥാന ഓർഗനൈസർ ത്രേസ്യാമ്മ മ ത്തായി, ത്രേസ്യാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഡോ. സാലിക്കുട്ടി തോമസ്, ഡോ. ബിൻസി മരിയ വിൻസെന്റ് എന്നിവർ ക്ലാസുകൾ നയിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വനിത ഡോക്ടർമാർ വിവിധ വിഷയങ്ങളിൽ പിഎച്ച്ഡി നേടിയിട്ടുള്ള വനിതകൾ എന്നിവരെ ഫലകം നൽകി ഫൊറോന വികാരി ഫാ. ജേക്കബ് വട്ടക്കാട് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *