general

ഡി സി എൽ മൂലമറ്റം മേഖലാ ടാലൻറ് ഫെസ്റ്റ് : എസ് എച്ചിനും സെൻറ് മേരീസിനും സെൻറ് ജോർജിനും കിരീടം

മൂലമറ്റം : ഡി സി എൽ മേഖലാ സാഹിത്യോൽസവം അറക്കുളം സെൻറ് മേരീസ് എച്ച് എസ് എസിലും ടാലൻറ് ഫെസ്റ്റ് സെൻറ് ജോർജ് യു.പി സ്കൂളിലും നടത്തി . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേൽ എസ് എച്ച് ഉദ്ഘാടനം ചെയ്തു.

പ്രവിശ്യ കോ – ഓർഡിനേറ്റർ റോയ് ജെ . കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു . എച്ച് എസ് എസ് വിഭാഗത്തിൽ മൂലമറ്റം എസ് എച്ച് ഇ എം എച്ച് എസ് എസ് 60 പോയിൻറ്റോടെയും , എച്ച് എസിൽ അറക്കുളം സെൻറ് മേരീസ് 122 പോയിൻറ്റോടെയും യു.പി , എൽ പി വിഭാഗങ്ങളിൽ യഥാക്രമം 146 , 136 പോയിൻറ്റുകളോടെ മൂലമറ്റം സെൻറ് ജോർജും കിരീടങ്ങൾ നേടി.

എച്ച് എസ് എസിൽ അറക്കുളം സെൻറ് മേരീസ് ഫസ്റ്റ് റണ്ണർ അപ്പും (51 പോയിൻ്റ് ) മൂലമറ്റം ജി.വി എച്ച് എസ് എസ് (45) സെക്കൻറ് റണ്ണർ അപ്പുമായി .എച്ച് എസ് വിഭാഗത്തിൽ 80 പോയിൻറ്റുള്ള മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിനു ഫസ്റ്റ് റണ്ണർ അപ്പും 70 പോയിൻറ്റുള്ള കുറുമണ്ണ് സെൻറ് ജോൺസ് എച്ച്എസിനു സെക്കൻ്റ് റണ്ണർ അപ്പും ലഭിച്ചു. മൂലമറ്റം എസ് എച്ച് 68 പോയിൻറ്റു നേടി.

യുപി യിൽ 95 പോയിൻറ്റോടെ മൂലമറ്റം എസ് എച്ച് ഫസ്റ്റ് റണ്ണർ അപ്പും 54 പോയിൻറ്റോടെ നീലൂർ സെൻറ് ജോസഫ്സ് പബ്ലിക് സ്കൂൾ സെക്കൻ്റ് റണ്ണർ അപ്പും കരസ്ഥ മാക്കി . തുടങ്ങനാട് സെൻറ് തോമസിനു 53 പോയിൻറ്റ് ലഭിച്ചു.

എൽ പി വിഭാഗത്തിൽ 130 പോയിൻറ്റുള്ള മുട്ടം ഷന്താൾ ജ്യോതി ഫസ്റ്റ് റണ്ണർ അപ്പും 83 പോയിൻററുള്ള മൂലമറ്റം എസ് എച്ച് സെക്കൻറ് റണ്ണർ അപ്പുമായി. പ്രസംഗം , ലളിത ഗാനം , ഡി സി എൽ ആന്തം , ലഹരി വിരുദ്ധഗാനം, ചെറുകഥ, കവിത, ഉപന്യാസം , മിനി കഥ , ദേശഭക്തിഗാനം തുടങ്ങി 40 ഇനങ്ങളിൽ നടന്ന മൽസരങ്ങളിൽ മേഖലയിലെ 30 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ മാറ്റുരച്ചു.

മേഖലാ പ്രസിഡൻറ് സിബി കണിയാരകം , ശാഖാ ഡയറക്ടർമാർ , മേഖലാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *