മൂവാറ്റുപുഴ : മൂന്നാമത് ഡി സി എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് മുവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് ജി എച്ച് എസ്.എസിൽ ഏപ്രിൽ 22 മുതൽ 24 വരെ നടക്കും . കൊച്ചേട്ടൻ ഫാ : റോയി കണ്ണൻചിറ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനീസ് മരിയ സി.എം സി അധ്യക്ഷത വഹിച്ചു. പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് വിഷയാവ തരണം നടത്തി . സംസ്ഥാന റിസോഴ്സ് ടീം കോ – ഓർഡിനേറ്റർ തോമസ് കുണിഞ്ഞി , ജെയ്സൺ പി ജോസഫ് , ഡയറക്ടർമാരായ സിസ്റ്റർ ജെയിൻ റോസ് സി.എം.സി , ആലീസ് സൈമൺ , സുമ സജി എന്നിവർ പ്രസംഗിച്ചു.
ചർച്ചാ ക്ലാസുകൾ , പരിശീലന വേദികൾ , ലഹരി വിരുദ്ധ പ്രോഗ്രാം , വ്യക്തിത്വ വികസന ശില്പശാല , പ്രസംഗ – നേതൃത്വ പരിശീലനശിബിരം , വിവിധ മൽസരങ്ങൾ , കലാനിശ , അഭിമുഖം , അതിഥി വചനം എന്നിവ ക്യാമ്പിൻ്റെ ഭാഗമായി നടക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഏപ്രിൽ 17 ന് മുമ്പായി 9497279347 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് കോ – ഓർഡിനേറ്റർ അറിയിച്ചു.