വീടിന് മുകളിലേക്ക് മരം വീണും കാറ്റിൽ ഓടുകൾ നഷ്ടപ്പെട്ടും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.മാവ് ,പ്ലാവ് ,തേക്ക് ,റബർ തുടങ്ങിയ വൻ മരങ്ങളും നിരവധി കൃഷികളും നശിച്ചു.
നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പഞ്ചായത്ത് പ്രസിഡൻറ് ജിജിതമ്പി പഞ്ചായത്ത് മെമ്പർ സിബി ചക്കാലക്കൽ, ആർ .ഡി . ഒ, റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവ സന്ദർശിച്ചു.
നാശനഷ്ടം സംഭവിച്ചവർക്ക്അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ ആവശ്യപ്പെട്ടു.