പൂഞ്ഞാർ: ശബരിമല ശ്രീ കോവിലിലെ വാതിലിന്റയും, ദ്വാര പാലക ശില്പങ്ങളിലെയും പൊതിഞ്ഞിരുന്ന സ്വർണ പാളികൾ, കാണാതായ സംഭവത്തിൽ, ദേവസ്വം മന്ത്രി V N വാസവനും, ദേവസ്വം ബോർഡ് ചെയർമാൻ V K പ്രശാന്തും രാജി വെക്കേണമെന്നും, സ്വർണ്ണം മോഷ്ടിക്കുവാൻ കൂട്ടു നിന്ന മുഴുവൻ പേർക്കെതിരെയും ശിക്ഷ നടപടികൾ ഉണ്ടാകണമെന്ന് അവശ്യപ്പെട്ടു കൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി, പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, റോജി തോമസ്, ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, ടോമി മാടപളളി, പൂഞ്ഞാർ മാത്യു, വിജയ കുമാരൻ നായർ, സജി കൊട്ടാരം, മധു പൂതകുഴി, ജോഷി പള്ളിപറമ്പിൽ, അഡ്വ. ബോണി മാടപ്പള്ളി, ബേബി കുന്നിൻ പുരയിടം, ജോയി കല്ലറ്റ്, മാത്യു തുരുത്തേൽ, തങ്കച്ചൻ കിടങ്ങയിൽ, റെമി കുളത്തിനാൽ, വിനോദ് പുലിഅല്ലും പുറത്ത്, ജോയി ഉറുമ്പിൽ, സാജൻ വാഴ, ജോസ് ഇളം തുരുത്തി, കുഞ്ഞ് ഒഴങ്കൽ, അപ്പച്ചൻ നിനാനി,, ഡെന്നിസ് കൊച്ചു മാത്തൻ കുന്നേൽ,മനു നടുപറമ്പിൽ,മാമ്മച്ചൻ തൊട്ടുങ്കൽ, ബോബൻ പോറ്റെടത്തു,ജോയി കൈപ്പം പ്ലാക്കൽ,അനീഷ് ഇളം തുരുത്തി,സന്തോഷ് മംഗലത്ത്,
സന്തോഷ് മുരിങ്ങപ്പുറം, ടോമി അത്യാലി, സാനു കല്ലേകുളം തുടങ്ങിയവർ നേതൃത്വം നൽകി.