pala

രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തെയും സംസ്ഥാന സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയേയും ചെറുത്തു തോല്‍പ്പിക്കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ

പാലാ: കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഏകാധിപത്യ ദുര്‍ഭരണത്തേയും രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവണതയേയും ചെറുത്തു തോല്പിക്കുമെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചു.

ഡോ. ജോഷി തെക്കേക്കുറ്റിന്റെ ഭവനത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എലിക്കുളം മണ്ഡലത്തിലെ രണ്ട് മൂന്ന് നാല് അഞ്ച് വാര്‍ഡു കമ്മറ്റികളുടെ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ആരോഗ്യ-വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെ കേരളത്തിലെ സമസ്ത മേഖലയും തകര്‍ത്ത് ജനജീവിതം അതിദുസ്സഹമാക്കിയ ജനദ്രോഹ ഭരണത്തിന് വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം ബാലറ്റിലൂടെ മറുപടി പറയുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

മതസ്പര്‍ധ വളര്‍ത്തി രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വ്യാമോഹം കേരളത്തില്‍ നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ മഹത്തായ ആശയങ്ങളും ആദര്‍ശങ്ങളും ഇത്തരം കുടുംബസംഗമങ്ങള്‍ വഴി പ്രാവര്‍ത്തികമാക്കണമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും വിവിധ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെയും പ്രാഗത്ഭ്യം തെളിയിച്ചവരെയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരെയും മെമന്റോയും പൊന്നാടയും അണിയിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആദരിച്ചു.

മണ്ഡലം പ്രസിഡന്റ് ജയിംസ് ചാക്കോ ജീരകത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനി മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ് യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു.

ബ്ലോക്ക് സെക്രട്ടറി ജിഷ്ണു പറപ്പള്ളില്‍, കെ എം ചാക്കോ കരിംപീച്ചിയില്‍, യമുന പ്രസാദ്, സിനിമോള്‍ കാക്കശ്ശേരി, ഷാജി പന്തലാനി, വി ഐ അബ്ദുള്‍ കരിം, ഗീതാ സജി, ബിബിന്‍ മറ്റപ്പള്ളില്‍, കെ സി വിനോദ്, കെ ജി കുമാരന്‍, ഷാജി ഇടത്തിപ്പറമ്പില്‍, ഭായി സുകൃതന്‍ ഈറ്റോലില്‍, ഗോപകുമാര്‍ ഏലപ്പള്ളില്‍, ജോണി അഗസ്റ്റിന്‍ കുന്നപ്പള്ളില്‍, വര്‍ക്കി പി യു പൂതക്കുഴി, റെജി മാത്യു പൊന്നേടത്തു കല്ലേല്‍, തോമസ് വി ജെ താഴത്തുവരിക്കയില്‍,ബിനു തലച്ചിറ, ബാബു വടക്കേ മംഗലം, ജോമിച്ചന്‍ തെക്കേക്കുറ്റ്, സണ്ണി വാതല്ലൂര്‍, തോമാച്ചന്‍ അന്ത്യാംകുളം, ജസ്റ്റിന്‍ മാടപ്പള്ളില്‍, ഡായി എടപ്പാടിയില്‍, സെബാസ്റ്റ്യന്‍ മരുതൂര്‍, അഭിജിത്ത് ആര്‍, റിച്ചു കൊപ്രാക്കളം, ജിബിന്‍ ശൗര്യാംകുഴി, മാത്യൂസ് നെല്ലിമലയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *