പാലായിലെ സർക്കാർ ഓഫീസ് സമുഛയമായ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് സംവിധാനം പൊതുജനങ്ങൾക്കും, വിവിധ ഡിപ്പാർട്മെന്റ് കളിൽ ജോലി ചെയ്യുന്ന ഭിന്നശേഷി ജീവനക്കാർക്കും വളരെ പ്രയോജനപ്പെടുന്നതാണ്.
എന്നാൽ എല്ലാവർക്കും ഉപകാരപ്രദമായ ഈ ലിഫ്റ്റ് നാളുകളായി ഭാഗികമായി പ്രവർത്തനരഹിതമാണ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പ്രവർത്തിക്കുകയും മാറ്റ് ദിവസങ്ങളിൽ പ്രവർത്തനരഹിതമായി കാണപ്പെടുന്നു. ഭിന്നശേഷിക്കാരായ ജീവനക്കാർക്കും സിവിൽ സ്റ്റേഷനിൽ വരുന്ന പൊതുജനങ്ങൾക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
അതുപോലെ എല്ലാ ദിവസവും സിവിൽ സ്റ്റേഷനിൽ കൂടി വെള്ളം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും, ഓഫീസ്കളിലെ മാലിന്യം നിർന്മാർജ്ജനം ചെയ്യുവാനുള്ള നടപടിയും, ഭിന്നശേഷി സൗഹൃദമായി റാമ്പ് ഉണ്ട് എന്നാൽ ജീവനക്കാരുടെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്ത് വഴി തടസപ്പെടുത്തുന്നു.
ഇതിന് എല്ലാം ശാശ്വത പരിഹാരം കാണണമെന്ന് അധികാരികളോട് അഭ്യർത്ഥിക്കുന്നു. CDAE സംസ്ഥാന വൈസ് പ്രസിഡന്റ്, കോട്ടയം ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ട്രഷറർ എന്നിവർ ചേർന്നാണ് പരാതി കൊടുത്തത്.