general

കോമ്രേഡ്സ് മാരത്തൺ: ക്രമാനുഗതമായ ഇരട്ട മെഡലിന്റെ തിളക്കത്തിൽ സുനി ആൻ സെബാസ്റ്റ്യൻ

മറ്റക്കര: ദക്ഷിണാഫ്രിക്കയിൽ വച്ച് നടന്ന 98-ാമത് കോമ്രേഡ്സ് മാരത്തണിൽ ഇരട്ട മെഡൽ നേട്ടവുമായി മുംബൈയിൽ നിന്നുള്ള മലയാളി വനിത സുനി ആൻ സെബാസ്റ്റ്യൻ.

കോമ്രേഡ്സ് മാരത്തൺ ദക്ഷിണാഫ്രിക്കയിലെ ദർബൻ, പീറ്റർ മാരിറ്റ്സ്ബർഗ് എന്നീ നഗരങ്ങൾക്കിടയിലുള്ള മലനിരക്കുകൾക്കിടയിലൂടെയുള്ള 90 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലാണ് നടത്തപ്പെടുന്നത്.

ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തിനായിരത്തിൽ പരം ഓട്ടക്കാർ ഇതിൽ പങ്കെടുക്കാറുണ്ട്. 417 ഇന്ത്യക്കാർ പങ്കെടുത്ത ഈ വർഷത്തെ മാരത്തണിൽ 11 മണിക്കൂർ 41 മിനിട്ടിലാണ് സുനി നിശ്ചിത ദൂരം താണ്ടിയത്.

കഴിഞ്ഞ വർഷവും ഇതേ നേട്ടം കൈവരിച്ച ശ്രീമതി.സുനി തുടർച്ചയായ രണ്ടു വർഷങ്ങളിൽ കോമ്രേഡ്സ് മാരത്തൺ മെഡൽ നേടിയ ആദ്യ മലയാളി വനിത എന്ന് തന്നെ കണക്കാക്കാം.

അൾട്രാ റണ്ണർ കൂടിയായ ഭർത്താവ് ടോംസി ചെറിയാൻ നൽകുന്ന പിന്തുണയും പ്രോത്സാഹനവും സുനിയുടെ നേട്ടങ്ങൾക്ക് കരുത്ത് നൽകുന്നു. നെടുംകുന്നം ചമ്പന്നൂർ കുടുംബാംഗമായ സുനി മറ്റക്കര മണ്ണനാൽ സെബാസ്റ്റ്യൻ- ആനി ദമ്പതികളുടെ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *