അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയതല കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നവംബർ 15ന് നടക്കുന്ന ഫെസ്റ്റ് രാജ്യത്തെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായാണ് സംഘടിപ്പിക്കുന്നത്.
ബിസിനസ്സ് ക്വിസ്സ് , ബെസ്റ്റ് മാനേജ്മെൻ്റ് ടീം, 3 x 3 ഫുട്ബോൾ , ട്രഷർ ഹണ്ട് , സ്പോട്ട് ഫോട്ടോഗ്രഫി തുടങ്ങി നിരവധി മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. വിവിധ മത്സരങ്ങളുമായി ബന്ധപെട്ട് 50000 രൂപ ക്യാഷ് അവാർഡ് നൽകും.
ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കുന്ന സ്കൂളിന് ഓവർ ഓൾ ചാബ്യൻഷിപ്പ് നൽകും. മത്സര ങ്ങളുടെ ഉദ്ഘാടനം കോളേജ് മാനേജർ വെരി റവ. ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവ്വഹിക്കുംചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്.ബര്‍സാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി തുടങ്ങിയവർ സംസാരിക്കും.
പരിപാടികൾ വിശദീകരിച്ച് നടന്ന വാർത്താസമ്മേളനത്തിൽ കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ.സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി, പ്രോഗ്രാം കോഡിനേറ്റർ ബിനോയ് സി ജോർജ് തുടങ്ങിയവർ സംസാരിച്ചു. വിശദ വിവരങ്ങൾക്ക് 9946868990 എന്ന നമ്പറിൽ ബന്ധപ്പെടുക.





