കോട്ടയം: 2023-24 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ ഹരിതകർമസേന അംഗങ്ങളുടെ മക്കളായ വിദ്യാർത്ഥികൾക്ക് ക്ലീൻ കേരള കമ്പനി അനുമോദനവും ക്യാഷ് അവാർഡും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനവും ക്യാഷ് അവാർഡ് വിതരണവും നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ അധ്യക്ഷത വഹിച്ചു.
ക്ലീൻ കേരള കമ്പനി മാനേജിങ്ങ് ഡയറക്ടർ സുരേഷ് കുമാർ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ്ങ് ഓഫീസർ പി.എ. അമാനത്ത്, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ജിഷ്ണു ജഗൻ, ടെക്‌നിക്കൽ അസിസ്റ്റന്റ്് ഐശ്വര്യ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, എസ്ഇയുഎഫ് ഹരിതകേരളം പ്രൊജക്റ്റ് ജില്ലാ കോർഡിനേറ്റർ മനോജ് മാധവൻ, സെക്ടർ കോർഡിനേറ്റർമാരായ അൻഷാദ് ഇസ്മായിൽ, വിപിൻ, സാം സജിത് എന്നിവർ പ്രസംഗിച്ചു.