ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 33ാം റാങ്കിന്റെ സന്തോഷത്തിൽ പാലാ സ്വദേശി ആൽഫ്രഡ്. പാലാ പറപ്പിള്ളിൽ കാരിക്കക്കുന്നിൽ ആൽഫ്രഡ് തോമസ് അഞ്ചാമത്തെ ശ്രമത്തിലാണ് 33ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷയിൽ നേട്ടം കൈവരിച്ചത്.
ദില്ലിയിൽ പഠിച്ചു വളർന്ന ആൽഫ്രഡിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിവിൽ സർവീസ്. ആൽഫ്രഡിന്റെ വാക്കുകൾ :”കോളേജിലെ ലാസ്റ്റ് സെമസ്റ്ററിലാണ് പഠനം ആരംഭിച്ചത്. 2018 മുതലാണ് പഠനം ആരംഭിച്ചത്. എന്റെ അഞ്ചാമത്തെ ശ്രമമാണിത്. ആദ്യം പ്രിലിംസ് ക്ലിയർ ചെയ്യാൻ സാധിച്ചിരുന്നു.”