പാലാ: തിരുപ്പിറവിയുടെ രക്ഷാകര സന്ദേശം വിളിച്ചോതി പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ കുരുന്നുകളുടെ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായ കലാപരിപാടികളോടെ നടത്തപ്പെട്ടു.
കൊച്ചു പാപ്പാമാരും ,ചുമപ്പും വെള്ളയും വസ്ത്രങ്ങൾ അണിഞ്ഞ കുരുന്നുകളും ഗാനങ്ങൾക്ക് ചുവടുവച്ചപ്പോൾ കാണികൾക്ക് അത് നവ്യാനുഭവമായി. വിവിധ ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ക്രിസ്തുമസ് സന്ദേശം വിളിച്ചോതുന്ന സ്കിറ്റുകൾ, കരോൾ ഗാനങ്ങൾ, പപ്പാ ഡാൻസ് എന്നീ വൈവിധ്യമാർന്ന പരിപാടികളും ഉണ്ടായിരുന്നു.
ളാലം പഴയ പള്ളി പാരീഷ് ഹാളിൽ നടന്ന ക്രിസ്തുമസ് ആഘോഷം സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ. ചീരാംകുഴി ഉദ്ഘാടനം ചെയ്തു. പി റ്റി.എ പ്രസിഡൻ്റ് ജോഷിബ ജയിംസ് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ ബിൻസി സെബാസ്റ്റ്യൻ, സി.ലിജി,മാഗി ആൻഡ്ര്യൂസ്,, ലീജാ മാത്യു, ലിജോ ആനിത്തോട്ടം, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയ റോസ്, ജോയ്സ് മേരി ജോയി, ഹൈമി ബാബു,അനു മെറിൻ അഗസ്റ്റിൻ, അലൻ ടോം, ജിൻറു ജോർജ് പി റ്റി.എ പ്രതിനിധി ജയ്സൺ ജേക്കബ്, സ്കൂൾ ചെയർമാൻ അതുൽ ഹരി, ചെയർ പേഴ്സൺ ഡെൽന സുനീഷ് എന്നിവർ പ്രസംഗിച്ചു.