moonilavu

സംയുക്തമായി ക്രിസ്മസ് ആശംസകൾ നേർന്ന് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളും മൂന്നിലവ് സെൻ്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളും

മൂന്നിലവ്: തിരുപ്പിറവിയുടെ സന്ദേശം പകർന്ന് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ മൂന്നിലവ് ടൗണിലേക്ക് ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി സ്കൂളിൽ വച്ച് കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം നൽകി.

തുടർന്ന് മൂന്നിലവ് ടൗണിലേക്ക് നടന്ന വർണ്ണശമ്പളമായ ക്രിസ്മസ് കരോളിൽ പാപ്പാമാരോടൊപ്പം നക്ഷത്രങ്ങളുമായി കുഞ്ഞുങ്ങളും അണിനിരന്നു. മൂന്നിലവ് ടൗണിൽ വച്ച് വാകക്കാട് സെൻ്റ് പോൾസ് പള്ളി പ്രോവികാരിയും മൂന്നിലവ് സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ഫാ. എബ്രഹാം തകിടിയേൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ കുട്ടികൾക്കും മൂന്നിലവ് സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കും സംയുക്തമായി സ്നേഹത്തിൻ്റെ ക്രിസ്മസ് ആശംസകൾ അറിയിച്ചു. രണ്ടു സ്കൂളുകളിലെയും കുട്ടികൾ പരസ്പരം ക്രിസ്മസ് ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *