മുഖ്യമന്ത്രി നാളെ (30.03.25 ഞായര്‍) വിളിച്ച് ചേര്‍ത്തിരിക്കുന്ന ഉന്നതതല യോഗം ലഹരിയുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയെ ഫോണില്‍ അറിയിച്ചു.
കുട്ടികളിലെ അക്രമവാസനയും പെരുമാറ്റദൂഷ്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറിമാരുടെയും സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടുന്ന യോഗമാണിതെന്നും ഈ യോഗത്തില്‍ ലഹരി വിഷയവും ചര്‍ച്ചയാകുമെന്നും മന്ത്രി പറഞ്ഞു.

ലഹരിക്കെതിരെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ വകുപ്പ് സെക്രട്ടറിമാരോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രിതല ചര്‍ച്ച കഴിഞ്ഞാല്‍ ഏപ്രില്‍ മാസത്തില്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ചയാവാമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും മന്ത്രി എം.ബി. രാജേഷ് പ്രസാദ് കുരുവിളയോട് പറഞ്ഞു.