പാലാ: മുനിസിപ്പൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ അഖിലേന്ത്യാ കോൺഗ്രസ് പ്രസിഡന്റ് ചേറ്റൂർ ശങ്കരൻ നായരുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു.
കെ. പി. സി. സി മെമ്പർ ചാക്കോ തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. മനോജ്, സന്തോഷ് മണർകാട്, സാബു എബ്രഹാം, ഷോജി ഗോപി, വി.സി.പ്രിൻസ്, ടോണി തൈപ്പറമ്പിൽ, അർജുൻ സാബു, അഡ്വ.എ.എസ് തോമസ്, വിജയകുമാർ,
രാഹുൽ പി എന്‍ ആര്‍, കിരൺ അരീക്കൽ, ലിസികുട്ടി മാത്യു,ലീലാമ്മ ജോസഫ്,ബോബച്ചൻ മടുകാങ്കൽ, ബേബി കീപ്പുറം, ജോസഫ് പുളിക്കൻ, സാബു എടേട്ട്, പീറ്റർ വൈപ്പന, എൽസമ്മ ബോബച്ചൻ, തോംസൺ ചെമ്പിളായിൽ എന്നിവർ പ്രസംഗിച്ചു.