വെള്ളികുളം മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ പുതിയ പ്രവർത്തനവർഷം വികാരി ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.
മിഷൻ ലീഗിൽ പുതിയതായി ചേർന്നവർ അംഗത്വ സ്വീകരണവും മുൻ അംഗങ്ങൾ അംഗത്വ നവീകരണവും നടത്തി.”ക്രിസ്തുവിന്റെ വിളഭൂമിയിൽ പ്രത്യാശയുടെ തീർത്ഥാടകരായി” എന്ന പഠന വിഷയത്തെ ആസ്പദമാക്കിയുള്ള കർമ്മപരിപാടികൾ സിസ്റ്റർ ഷാൽബി മുകളേൽ വിശദീകരിച്ചു.
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്ക് മിഷൻ ലീഗ് അംഗങ്ങൾ ആദരാഞ്ജലി അർപ്പിച്ച് പ്രാർത്ഥന നടത്തി.സമ്മേളനത്തിൽ പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ നടത്തി.
ഹെഡ്മാസ്റ്റർ ജോമോൻ കടപ്ലാക്കൽ, സ്റ്റെഫി ജോസ് മൈലാടൂർ, ജോസ്നാ രാജേഷ് മുതുപേഴത്തേൽ, മെൽബിൻ സുനിൽ മുതുകാട്ടിൽ, ആൽബിൻ സാജൻ തോട്ടപ്പള്ളിൽ, ആൻ്റോ ജോയി തുണ്ടത്തിൽ ,ജാസ്മിൻ പ്രദീഷ് കൊച്ചുകുടിയാറ്റ് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.