ചേർപ്പുങ്കൽ ബി വിഎം ഹോളി ക്രോസ് കോളേജിൽ MSW, MSc Actuarial Science, B.Com, BBA,BA Animation, visual Communication എന്നീ പ്രോഗ്രാമുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കോളേജിൽ നേരിട്ടു വന്ന് ഈ കോഴ്സുകളിൽ അഡ്മിഷൻ എടുക്കാനുള്ള സൗകര്യം ഉണ്ട്.
Related Articles
ജർമ്മനിയിലെ സാധ്യതകൾ അറിയാനൊരവസരം
ചേർപ്പുങ്കൽ: പഠിക്കാനും ജോലിചെയ്യാനും ജർമ്മനിയിലേയ്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അവിടുത്തെ സാധ്യതകൾ അറിയാൻ ചേർപ്പുങ്കൽ ബി വിഎം കോളേജ് അവസരമൊരുക്കുന്നു. 2024 നവംബർ 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് കോളേജ് തിയറ്ററിലാണ് ഈ ശില്പശാല. ജർമ്മനിയിൽ നിന്നുള്ള കായ് എറിക് സ്ട്രോബൽ, കൃഷ്ണ ജാവാജി എന്നിവർ സംസാരിക്കും. ജർമ്മനിയിൽ സ്ടുട്ട്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മികച്ച സംരംഭകരും ഫ്യൂറോമുണ്ടോ ഫെസ്റ്റിവലിന്റെ സ്ഥാപകനും ഹെയ്ഡൽ ബർഗർ ഡ്രക്ക്മഷീൻ എം ജിയുടെ മുൻ എംഡിയുമാണ് എറിക് സ്ട്രോബൽ. ഫ്രാങ്കഫർട്ട് ആസ്ഥാനമായുള്ള യൂറോ Read More…
ജൂലൈ മൂന്നിലെ പരീക്ഷ മാറ്റി വയ്ക്കണം
ചേർപ്പുങ്കൽ: ജൂലൈ മൂന്ന് മാർ തോമാശ്ലീഹായുടെ മരണതിരുന്നാൾ ആണ്. ഇത് സീറോ മലബാർ, മലങ്കര, യാക്കോബായ സഭകളിലെ കൃസ്ത്യാനികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിവസമാണ്. സീറോ മലബാർ സഭയുടെ സ്കൂളുകൾക്കും കോളേജുകൾക്കും അന്ന് പ്രാദേശിക അവധി നല്കാറുണ്ട്. ഇത് പരിഗണിക്കാതെ എം ജി യൂണിവേഴ്സിറ്റി ജൂലൈ മൂന്നിന് പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്. ഈ ദിവസത്തെ പരീക്ഷ മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കണമെന്ന് കേരള കാത്തലിക് അൺ എയിഡഡ് ആർട്ട്സ് ആന്റ് സയൻസ് കോളേജ് അസോസിയേഷൻ യൂണിവേഴ്സിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
സ്നേഹവീടിന്റെ താക്കോൽ കൈമാറി
ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി ചെമ്പ്ലാവിൽ നിർമിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം നടത്തി. കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, പഞ്ചായത്ത് മെമ്പർ മാത്തുക്കുട്ടി ആന്റണി എന്നിവർ ചേർന്ന് ഗുണഭോക്താക്കളായ ബിജുവിനും കുടുംബത്തിനും താക്കോൽ കൈമാറി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്,ഷെറിൻ ജോസഫ്, ചേമ്പ്ലാവ് ഗവണ്മെന്റ് യു പി സ്കൂൾ Read More…