general

നിറകണ്ണുകളോടെ, അവർ നട്ടു – ഒരിക്കലും കണ്ടിട്ടില്ലാത്ത കൂട്ടൂകാർക്കായി- ചെമ്പകതൈ

ചെമ്മലമറ്റം: വയനാട് ദുരന്തത്തിന്റെ മുപ്പതാം നാൾ ഗവർമെന്റ് വെക്കേഷനൽ ഹയർ സെക്കന്റി വെള്ളാർമല സ്കൂളിലെ അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരുടെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂളിന്റെ കിഡ്സ് പാർക്കിനുളളിൽ ചെമ്പകതൈ നട്ടു.

ദുരന്തം നടന്ന മുപ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ നിറകണ്ണുകളോടെയാണ് വിദ്യാർത്ഥികൾ മരണപെട്ട വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായി ചെമ്പകതൈ നട്ടത്. ദുരിതത്തിന്റെ ഭീകര അവസ്ഥയെ കുറിച്ച് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് വിദ്യാർത്ഥികൾക്ക് വിവരിച്ച് നല്കി.

തങ്ങളുടെ സഹവിദ്യാർത്ഥികളുടെ ഓർമ്മ നിലനിർത്താനാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ പാർക്കിനുള്ളിൽ ചെമ്പക തൈ നട്ടത്. തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു. അധ്യാപകരായ ജോർജ് ചെറുകര കുന്നേൽ, അജൂജോർജ്, ഹണി ഫ്രാൻസിസ് എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *