teekoy

കത്തോലിക്ക കോൺഗ്രസ് ജാഗ്രതാദിനം ആചരിച്ചു

തീക്കോയി: നിർദിഷ്ട ഇഎസ്എയി ൽനിന്നു ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാക്കണമെന്നും മുല്ലപ്പെരിയാർ വിഷയത്തിൽ ജനസുരക്ഷ ഉറപ്പുവരുത്താൻ സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ജാഗതാദിനം ആചരിച്ചു.

ഇതിനോടനുബന്ധിച്ച് യൂണിറ്റുകളിൽ യോഗങ്ങൾ, ധർണകൾ, ജനപ്രതിനിധികൾക്കു നിവേദനം സമർപ്പിക്കൽ, പഞ്ചായത്ത് സംവാദങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. ജാഗ്രതാ ദിനാചരണത്തിന്റെ ഗ്ലോബൽ തല ഉദ്ഘാടനം തീക്കോയിയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നിർവഹിച്ചു.

ജനറൽ സെക്രട്ടറി ഡോ.ജോസ് കുട്ടി ഒഴുകയിൽ, ഫൊറോന വികാരി റവ.ഡോ. തോമസ് മേനാച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. റിസർവ് ഫോറസ്റ്റും സംരക്ഷിതമേഖലകളും ലോക പൈതൃക പ്രദേശവും മാത്രവും ഉൾ പ്പെടുന്ന ഇഎസ്എയുടെ ജിയോ കോർഡിനേറ്റ്സ് ഉൾപ്പെടുന്ന മാപ്പ് കേന്ദ്ര മാനദണ്ഡ പ്രകാരം തയാറാക്കി വനം-പരിസ്ഥിതി മന്ത്രാലയത്തിനു സമയബന്ധിതമായി സമർപ്പിക്കാൻ സംസ്ഥാനസർക്കാർ തയാറാകണം.

ജനവാസമേഖലകളും വന പ്രദേശവും ഉൾപ്പെടുന്ന വില്ലേജുകളെ വിഭജിച്ച് വനമേഖല മാ ത്രം ഇഎസ്എ വില്ലേജായി പ്രഖ്യാപിച്ച് കേന്ദ്രത്തിനു ശിപാർശ നൽകണം. മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യുന്ന അന്തർദേശീയ ഡാം സുരക്ഷാ വിദഗ്ധരെക്കൊണ്ട് മുല്ലപ്പെരിയാർ ഡാം പരിശോധിപ്പിക്കുന്നതിന് സുരക്ഷാപരിശോ ധനാ സമിതി മുമ്പാകെ കേരളം സമ്മർദം ചെലുത്തണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *