പാലാ: കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ ( സിഎൻജിഐ ) മാർ സ്ലീവാ മീറ്റ് -2025 മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു.
നഴ്സുമാർ സമൂഹത്തിനു നൽകുന്ന സംഭാവനകൾ എക്കാലവും വിലമതിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു. ഐ.ടി ആൻഡ് നഴ്സിംഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, സി.എൻ.ജി.ഐ രൂപത പ്രസിഡന്റും സി.എസ്.എസ്.ഡി സൂപ്പർവൈസറുമായ ലിൻസി ജോൺസ്, സ്റ്റാഫ് നഴ്സ് അന്ന മരിയ എന്നിവർ പ്രസംഗിച്ചു.
ദേശീയ അവാർഡ‍് ജേതാവും മോട്ടിവേഷണൽ സ്പീക്കറുമായ ലിറ്റി വർഗീസ് എക്സലിംഗ് ഇൻ നഴ്സിംസ് അപ്രോച്ച് എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. നഴ്സുമാരുടെ കലാപരിപാടികളും അരങ്ങേറി.