തിടനാട് : ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനം ആഘോഷിച്ചു. പ്രോഗ്രാം ഓഫീസർ ഐഷ സാലി എസ് ന്റെ അധ്യക്ഷയതയിൽ ചേർന്ന പരിപാടിക്ക് കോളേജ് പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ് വി എം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എൻ എസ് എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷുക്കൂർ വോളന്റീർ സെക്രട്ടറി ഫാത്തിമ റഷീദ് എന്നിവർ പ്രോഗ്രാമിന് ആശംസകൾ അറിയിച്ചു. സ്വാതന്ത്ര ദിനവുമായി ബന്ധപ്പെട്ട് Read More…
thidanad
സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു
തിടനാട്: ചെമ്മലമറ്റം ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ തിടനാട് ഗവൺമെന്റ് വി. എച്ച്. എസ്.എസ്. സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും അമിത ഐ കെയർ തിരുവല്ലയുടെയും സഹകരണത്തോടെ മെഗാ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും, സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ കണ്ണട വിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീമതി സജിനി സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ:സ്‌കറിയ ജോസഫ് പൊട്ടനാനി മുഖ്യാതിഥിയായി Read More…
സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് നടത്തി
തിടനാട് CSC നീതി ഡയഗ്നോസ്റ്റിക് ലാബ് & ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് സെന്റ് ജോസഫ് ചർച്ച് പാരീഷ് ഹാളിൽ നടത്തി. പളളി വികാരി ബഹു. ഫാദർ സെബാസ്റ്റ്യൻ ഏട്ടുപറയിൽ ഉദ്ഘാടനം നിര്‍വഹിച്ചു.CSC PRO റോസ് പ്രിയ സണ്ണി, സാജു തുടങ്ങിയവർ പ്രസംഗിച്ചു.
റീഡിംഗ് കോർണർ
തിടനാട്: എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ട എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് റീഡിങ് കോർണർ പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ് വി.എം ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി രജിത പി. യു, എൻ..എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഷഫ്നാസക്കീർ , ഫാത്തിമ ഷുക്കൂർ എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. കഥാരചന, കവിതാ രചന,വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി റൈഹാൻ നൗഷാദ് പ്രോഗമിന് നന്ദി പറഞ്ഞു.
സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയിൽ
തിടനാട്: അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വെച്ച യുവാവ് പോലീസ് പിടിയിൽ. പിണ്ണാക്കനാട് കരോട്ട് എംബ്രയിൽ നോബി തോമസ് (30) ആണ് നിയമപ്രകാരമുള്ള അനുമതിയില്ലാതെ 148 ഡിറ്റണേറ്ററുകളും 85 ജലാറ്റിൻ സ്റ്റിക്കും 1 എക്സ്പ്ളോഡറും കൈവശം വച്ചതിന് അറസ്റ്റിലായത്. ഇന്നലെ പിണ്ണാക്കനാട് ഭാഗത്ത് തിടനാട് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയുടെ സ്കൂട്ടറിൽ കൊണ്ടുവന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ കൈവശം വച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ Read More…
റോഡിൻെറ ശോചനീയാവസ്ഥ പരിഹരിക്കുക: ബി. ജെ. പി മൂന്നാംതോട്
തിടനാട് പഞ്ചായത്തിൽ ചിറ്റാറ്റിൻകര, മൂന്നാംതോട് ,എസ്എൻഡിപി ശാഖ, നസ്രത്ത് മഠം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളോളമായി. എല്ലാ വർഷവും മഴക്കാലത്തിന് ആറുമാസം മുമ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് കേൾക്കും പിന്നീട് ഒരു നടപടിയും ഉണ്ടാകില്ല. നിരവധിയായ ആളുകൾ ഈരാറ്റുപേട്ടക്കും ഭരണങ്ങാനത്തിനും തിടനാടിനും നിരവധി സ്കൂളുകളിലേക്കും ആശുപത്രി ആവശ്യങ്ങൾക്കായി പോകുന്നതിനും ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട റോഡാണ് ഇത്. ജനങ്ങളുടെ ക്ഷേമത്തിനായി അവർ വിശ്വസിച്ച് തെരഞ്ഞെടുക്കപ്പെട്ടവർ ഫ്ലക്സ് ബോർഡുകളിൽ നിന്നും ഉദ്ഘാടന വേദികളിൽ നിന്നും ഒന്ന് ഇറങ്ങിവന്ന് ജനങ്ങളുടെ Read More…
പൂഞ്ഞാർ മണ്ഡലത്തിൽ ഫലസമൃദ്ധി പദ്ധതിക്ക് തുടക്കമായി
തിടനാട് : യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, വിപുലമായ സാധ്യതകൾ ഉള്ള ഫല വർഗ കൃഷികൾ പ്രോത്സാഹിപ്പിച്ച് മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കാർഷിക രംഗം ലാഭകരമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന കൃഷി വകുപ്പും എംഎൽഎ സർവീസ് ആർമി പൂഞ്ഞാറും സംയുക്തമായി നടപ്പിലാക്കുന്ന ഫലവൃക്ഷ കൃഷി പ്രോത്സാഹന പദ്ധതിയായ ഫലസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. Read More…
ഫലസമൃദ്ധി പദ്ധതി ഉദ്ഘാടനം മേയ് 9ന് തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ
ഈരാറ്റുപേട്ട : യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, വിപുലമായ സാധ്യതകൾ ഉള്ള ഫല വർഗ കൃഷികൾ പ്രോത്സാഹിപ്പിച്ച് മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കാർഷിക രംഗം ലാഭകരമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന കൃഷി വകുപ്പും എം.എൽ.എ സർവീസ് ആർമി പൂഞ്ഞാറും സംയുക്തമായി നടപ്പിലാക്കുന്ന ഫലവൃക്ഷ കൃഷി പ്രോത്സാഹന പദ്ധതിയായ ഫലസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം മെയ് 9 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. Read More…
തിടനാട് ഗവണ്മെന്റ് വെറ്ററിനറി ഡിസ്‌പെൻസറിയിൽ നിന്നുള്ള അറിയിപ്പ്
തിടനാട് : കന്നുകാലികൾക്കുള്ള കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരിക്കുന്നു. വാക്‌സിനേറ്റർമാർ കർഷകരുടെ വീടുകളിൽ എത്തുമ്പോൾ അവരുമായി സഹകരിച്ചു എല്ലാ കന്നുകാലികളെയും കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് തിടനാട് വെറ്ററിനറി സർജൻ അറിയിച്ചു.
തിടനാട് കൃഷിഭവനിൽ നിന്നുള്ള അറിയിപ്പ്
തിടനാട് കൃഷിഭവനിൽ കേരരക്ഷാവാരം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി മരുന്ന് ചെയ്യുന്നതാണ്. കുറഞ്ഞത് 10 എണ്ണം തെങ്ങ് ഉണ്ടായിരിക്കണം. താൽപര്യം ഉള്ള കർഷകർ കരം കെട്ടിയ രസീത് 24- 25 വർഷം ആധാർ കാർഡ്, എന്നിവയുടെ കോപ്പി സഹിതം തിങ്കളാഴ്ച്ച( 5/ 05/ 2025) ന് 5.00 pm ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.