teekoy

ഭൂനികുതി വർദ്ധനവ്: തീക്കോയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

തീക്കോയി : അന്യായമായ ഭൂനികുതി വർദ്ധനവിനും, സർക്കാർ നികുതി കൊള്ളയ്ക്കുമെതിരെ തീക്കോയി വില്ലേജ് ഓഫീസിനു മുന്നിൽ തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹരി മണ്ണുമംത്തിൻ്റെ അധ്യക്ഷതയിൽ നടന്ന സമര പരിപാടി കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗം തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു. അഡ്വ: ജോമോൻ ഐക്കര, അഡ്വ : വി. എം. മുഹമ്മദ് ഇല്ല്യാസ്, കെ.സി ജെയിംസ്, എം. ഐ. ബേബി, ഓമനഗോപാലൻ, ജോയി പൊട്ടനാനി,ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, Read More…

teekoy

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ; തീക്കോയി ടൗൺ ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു

തീക്കോയി : മാലിന്യ മുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് തീക്കോയി ടൗൺ ഹരിത ടൗൺ ആയി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി വ്യാപാരി വ്യവസായി പ്രതിനിധികളുടെയും ഓട്ടോ ടാക്സി തൊഴിലാളികളുടെയും സഹകരണത്തോടുകൂടി ടൗൺ സമ്പൂർണ്ണ മാലിന്യമുക്ത ടൗൺ ആയി മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളിലും രണ്ടു ബിന്നുകൾ നിർബന്ധമാക്കി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെടിച്ചട്ടികൾ സ്ഥാപിച്ചു. പ്രധാന ജംഗ്ഷനുകളിൽ ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ഭവനങ്ങളിലും ബയോ ബിന്നുകളും, പൊതുസ്ഥാപനങ്ങളിൽ Read More…

teekoy

സന്തോഷിക്കേണ്ടത് ” മുഖം അല്ല ഹൃദയം” :ഫാദർ ഡേവിസ് ചിറമേൽ

തീക്കോയി: പരസ്പരം ഒന്നിച്ചു കൂടുവാനും സത്പ്രവർത്തികൾ ചെയ്യുവാനും വിമുഖത കാണിക്കുന്ന ഈ കാലഘട്ടത്തിൽ മറ്റുള്ളവർക്ക് നാം നൽകുന്ന സൽപ്രവർത്തികളിലൂടെ നമുക്ക് ലഭിക്കുന്ന സന്തോഷം ഹൃദയത്തിലാണ് എന്ന തിരിച്ചറിവ് നമുക്കേവർക്കും നേടിയെടുക്കണം എന്ന് തീക്കോയി ലവ് ആൻഡ് കെയർ റെസിഡൻസ് അസോസിയേഷൻ ഏഴാമത് വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഫാദർ ഡേവിസ് ചിറമേൽ ഓർമിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിച്ച സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി റവ. Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ ബയോ ബിന്നുകളും ജി-ബിന്നുകളും വിതരണം ചെയ്തു

തീക്കോയി : ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ബയോ ബിന്നുകളും പൊതുസ്ഥാപനങ്ങൾക്ക് ജീ – ബിന്നുകളും വിതരണം ചെയ്തു. 178 ഗുണഭോക്താക്കൾക്ക് ബയോ ബിന്നുകളും ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥാപനങ്ങൾക്കായി 31 ജി-ബിന്നുകളുമാണ് പദ്ധതി പ്രകാരം വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,40,000/- രൂപ ചെലവഴിച്ച് 45 സ്കൂൾ കുട്ടികൾക്കാണ് നീന്തൽ പരിശീലനം നൽകിയത്. ഒരു കുട്ടിക്ക് 3000 രൂപ വീതമാണ് ഗ്രാമപഞ്ചായത്ത് ഫീസ് ഇനത്തിൽ ചെലവഴിക്കുന്നത്. തീക്കോയിലെ വേവ്സ് സ്വിമ്മിംഗ് സ്കൂൾ ആണ് പരിശീലനത്തിനായി ടെണ്ടർ പ്രകാരം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുത്തത്. പരിശീലനം പൂർത്തിയായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുട്ടികളുടെ നീന്തൽ പ്രാവീണ്യവും നടത്തപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസ് അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ Read More…

teekoy

തീക്കോയി – പള്ളിവാതിൽ ചെക്ക് ഡാം മെയിന്റനൻസിന് ടെണ്ടർ നടപടികൾ പൂർത്തിയായി

തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തിലെ തീക്കോയി ആറിന് കുറുകയുള്ള പള്ളിവാതിൽ ചെക്ക് ഡാമിന്റെ മെയിന്റനൻസ് ജോലികൾക്കുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി. 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി 6 ലക്ഷം രൂപ ചെക്ക് ഡാം മെയിന്റനൻസ് ജോലികൾക്കായി ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്നു. 2003 ൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നിർമ്മിച്ചതാണ് ഈ ചെക്ക് ഡാം. കാലപ്പഴക്കം കൊണ്ട് ചെക്ക് ഡാം മുഴുവൻ പൊട്ടിപ്പൊളിഞ്ഞിരുന്നു. ഗ്രാമപഞ്ചായത്ത് സമയാസമയങ്ങളിൽ ഷട്ടർ മെയിന്റനൻസ് ചെയ്ത് അടയ്ക്കുകയും തുറക്കുകയും ചെയ്തു വരുന്നു. എന്നാൽ ചെക്ക് Read More…

teekoy

തീക്കോയി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടന്നു

തീക്കോയി: ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ സിസ്റ്റർ ജെസ്സിൻ മരിയ, ഹെഡ്മാസ്റ്റർ ശ്രീ ജോണിക്കുട്ടി എബ്രഹാം, അധ്യാപികമാരായ സിസ്റ്റർ ദീപ്തി FCC, ശ്രീമതി ഡെയ്സി മാത്യു എന്നിവർക്ക് സെന്റ് മേരിസ് പാരിഷ് ഹാളിൽ കൂടിയ യോഗത്തിൽ യാത്രയയപ്പ് നൽകി. സ്കൂൾ മാനേജർ ഫാദർ ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ MLA Adv. സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിലും യുവജനങ്ങളിലും കുട്ടികളിലും ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ Read More…

teekoy

തീക്കോയി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം ; 45 ലക്ഷം രൂപ അനുവദിച്ചു: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

തീക്കോയി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഇല്ലാത്ത 3 വില്ലേജ് ഓഫീസുകളിൽ ഒന്നായ തീക്കോയി വില്ലേജ് ഓഫീസിന് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് മുഖേന 45 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നിലവിൽ തീക്കോയി ഗ്രാമപഞ്ചായത്തിന് സമീപം റവന്യൂ വകുപ്പിന് സ്വന്തമായുള്ള 10 സെന്റ് സ്ഥലത്ത് 40 വർഷത്തോളം പഴക്കമുള്ള ജീർണാവസ്ഥയിൽ ആയ പഴയ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ നാഗപാറ-കടുക്കാസിറ്റി റോഡ് യാഥാർത്ഥ്യമായി

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലെ നിരവധി കുടുംബങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന നാഗപാറ -കടുക്കാസിറ്റി റോഡ് യഥാർഥ്യമായി. നിരവധി കുടുംബങ്ങളുടെ വർഷങ്ങളായുള്ള യാത്ര ക്ലേശങ്ങൾക്ക് ഇതോടെ വിരാമമായി. ഗ്രാമപഞ്ചായത്ത് മെമ്പർ സിറിൾ താഴത്തുപറമ്പിലിന്റെയും പ്രദേശവാസിയും മുൻ മെമ്പറുമായ മുരളി ഗോപാലൻ്റെയും,ജിൻസ് മുതുകാട്ടിലിൻ്റെയും നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളായ എമ്മാനുവൽ മുതുകാട്ടിൽ,സുനിൽ പാലിയേകുന്നേൽ എന്നിവരുടെ ഉടമസ്ഥയിലുള്ള സ്ഥലം പഞ്ചായത്തിന് റോഡ് നിർമ്മിക്കുന്നതിനായി ഏകദേശം ഒന്നരവർഷം മുമ്പ് സൗജന്യമായി വിട്ടു നൽകുകയും ചെയ്തു. പ്രദേശവാസികളുടെ ആവശ്യപ്രകാരം 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ Read More…

teekoy

തീക്കോയി ടൗണിൽ പെരുന്തേനീച്ച കൂട്ടത്തെ നീക്കം ചെയ്തു

തീക്കോയി : തീക്കോയി ടൗണിൽ വരുകുകാല ബിൽഡിംഗിന്റെ മൂന്നാം നിലയിലുള്ള കെട്ടിടത്തിന്റെ ബീമിൽ കൂടിയിരുന്ന പെരുന്തേനിച്ച കൂട്ടത്തെ നീക്കം ചെയ്തു. രണ്ടാഴ്ചക്കാലമായി പെരുന്തേനീച്ച വന്നു കൂടിയിട്ട്. ലോഡ്ജ് ആയി പ്രവർത്തിക്കുന്ന ഈ ബിൽഡിംഗിൽ നിരവധി താമസക്കാർക്കും സമീപപ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും വലിയ ഭീഷണിയായിരുന്നു ഈ തേനീച്ചക്കൂട്ടം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെയും കെട്ടിട ഉടമയായ വി ജെ എബ്രഹാം വരകുകാലായുടെയും സാന്നിദ്ധ്യത്തിൽ തേനീച്ച പിടുത്ത വിദഗ്ധരായ റെജി പൈക്കാട്ടിൽ, നൗഷാദ് കടുപ്പിൽ എന്നിവരാണ് തേനീച്ചക്കൂട്ടത്തെ Read More…