തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ വനിതാ ഉത്പന്ന വിപണന കേന്ദ്രത്തിലെ ട്രെയിനിങ് ഹാളിൽ 30 ദിവസത്തെ തയ്യൽ തൊഴിൽ വൈദഗ്ധ്യമാനേജ്മെന്റ് പരിശീലനം ആരംഭിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷേർളി ഡേവിഡിന്റെ അദ്ധ്യക്ഷതയിൽ പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി ജെയിംസ് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ബിനോയി ജോസഫ്,ജയറാണിതോമസ് കുട്ടി , മോഹനൻകുട്ടപ്പൻ മെമ്പർമാരായ സിബി രഘുനാഥൻ , കവിത രാജു, Read More…
teekoy
തീക്കോയി ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശ യാത്രക്ക് സ്വീകരണം നൽകി
തീക്കോയി : മാലിന്യ മുക്തം നവകേരളം എന്ന സന്ദേശം ഉയർത്തികൊണ്ട് കോട്ടയം ജില്ലാ തല ശുചിത്വ സന്ദേശ യാത്രക്ക് തീക്കോയി ഗ്രാമപഞ്ചായത്ത് തീക്കോയി ടൗണിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. സന്ദേശ യാത്രയുടെ ക്യാപ്റ്റനും മാലിന്യ മുക്തം ക്യാമ്പയിൻ ജില്ലാ കോർഡിനേറ്ററുമായ ശ്രീശങ്കർ റ്റി പി മുഖ്യ പ്രഭാഷണം നടത്തി. കിലയുടെയും ശുചിത്വ മിഷന്റെയും കോർഡിനേറ്റർമാരായ രാജേന്ദ്ര Read More…
സി പി ഐ തീക്കോയി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും, പൂഞ്ഞാർ നിയോജക മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ റ്റി . ഡി മോഹനൻ താന്നിയ്ക്കാത്തൊട്ടിയിൽ ബി.ജെ.പി.യിൽ ചേർന്നു
സി പി ഐ തീക്കോയി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും, പൂഞ്ഞാർ നിയോജക മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ റ്റി . ഡി മോഹനൻ താന്നിയ്ക്കാത്തൊട്ടിയിൽ പാർട്ടിയിൽ നിന്ന് രാജിവച്ച് ബി.ജെ.പി.യിൽ ചേർന്നു. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് മംഗളഗിരി ബൂത്ത് പ്രസിഡൻ്റ് റ്റി . എം . ജോസഫ് (അപ്പച്ചൻ) തട്ടാ പറമ്പിൽ, കോൺഗ്രസ് മുൻ വാർഡ് വൈസ് പ്രസിഡൻ്റ് എ. ആർ സോമൻ ഐക്കരതെക്കേൽ , കേരളാ പട്ടികവർഗ്ഗ ഊരാളി അസോസിയേഷൻ മുൻ സംസ്ഥാന ട്രഷറർ Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്; കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും മുൻഗണന
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും പ്രാധാന്യം നൽകി വൈസ് പ്രസിഡന്റ് മാജി തോമസ് അവതരിപ്പിച്ചു. 13,16,90,455 രൂപ വരവും 13,40,73,895 രൂപ ചെലവും 25,75,360 രൂപ നീക്കിയിരിപ്പുമാണ് ബഡ്ജറ്റിൽ കണക്കാക്കിയിട്ടുള്ളത്. ഉൽപാദന മേഖലയിൽ കാർഷിക വികസന പദ്ധതികളും മൃഗസംരക്ഷണ പദ്ധതികളും, സേവനമേഖലയിൽ കുടിവെള്ളം, വെളിച്ചം, പാർപ്പിടം എന്നീ പദ്ധതികൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ദാരിദ്ര്യ ലഘുകരണം, ആതുരസേവനം, വിദ്യാഭ്യാസം, ശുചിത്വം, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ക്ഷേമ പരിപാടികൾ, ആരോഗ്യ മേഖലയിൽ Read More…
തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതികൾക്ക് അംഗീകാരമായി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെ 2024-2025 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 6,90,77,786 രൂപയുടെ 134 പ്രോജക്ടുകളാണ് 2024-2025 വർഷത്തിൽ നടപ്പിലാക്കുന്നത്. ഉത്പാദന മേഖലയിൽ 41,99250 രൂപയുടെയും സേവന മേഖലയിൽ 35,69,4211 രൂപയുടെയും പശ്ചാത്തല മേഖലയിൽ 14907325 രൂപയുടെയും പദ്ധതികളുണ്ട്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് 6660000 രൂപയുടെയും പദ്ധതികൾ ഉൾപെടുത്തിയിട്ടുണ്ട്. 38 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 1,26,32325 രൂപയുമാണ് ഉൾപെടുത്തിയിരിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജെയിംസ് അറിയിച്ചു.
തീക്കോയി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി നിർമ്മാണ ഉദ്ഘാടനം നടത്തി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ സമ്പൂർണമായി ഹൗസ് കണക്ഷനുകൾ നൽകി കുടിവെള്ളമെത്തിക്കുന്ന ജല്‍ജീവൻ മിഷൻ – മലങ്കര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം കല്ലേകുളത്ത് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു . ഗ്രാമപഞ്ചായത്തിലെ ഇരുപതോളം സ്ഥലങ്ങളിൽ ടാങ്കുകളും ബൂസ്റ്റിംഗ് പമ്പ് ഹൌസുകളും പമ്പിങ് ലൈനുകളുടെയും നിർമ്മാണമാണ് ആരംഭിച്ചിട്ടുള്ളത്. 82 കോടി രൂപയുടെ നിർമ്മാണ കരാർ ഹൈദരാബാദിലെ ഗ്രോമ ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 3 ന്
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ നിലവിൽ പൈപ്പ് ലൈൻ വഴി കുടിവെള്ളമെത്താത്ത 2892 ഭവനങ്ങളിൽ ഹൗസ് കണക്ഷനുകൾ നൽകി കുടിവെള്ളമെത്തിക്കുന്ന ജല്‍ജീവൻ മിഷൻ – മലങ്കര പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 3 (ശനിയാഴ്ച) രാവിലെ 10 മണിക്ക് പദ്ധതിയുടെ പ്രധാന ടാങ്കിന്റെ (ബൂസ്റ്റിംഗ് പമ്പ് ഹൗസ് ) സൈറ്റായ കല്ലേകുളത്ത് നടക്കും. നേരത്തെ ജലനിധി പദ്ധതി പ്രകാരം 1200 ഭവനങ്ങളിൽ കുടിവെള്ള കണക്ഷനുകൾ നൽകിയിരുന്നു. തീക്കോയി ഗ്രാമപഞ്ചായത്തിൽ തന്നെ 82 കോടി രൂപ നിർമ്മാണ ചെലവ് Read More…
തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂൾ ഹൈടെക്കാകും; പുതിയ കെട്ടിടം ഒരുങ്ങുന്നു
തീക്കോയി: തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സംസ്ഥാന സർക്കാർ 7.4 കോടി രൂപ മുടക്കിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ ആനയിളപ്പ് ഭാഗത്ത് രണ്ടേക്കറിൽ 3550 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കുന്നത്. 1974ൽ ആരംഭിച്ച സ്‌കൂൾ തീക്കോയി ഗ്രാമപഞ്ചായത്തിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വർഷങ്ങളായി 100 ശതമാനം വിജയം കൈവരിക്കുന്ന സ്‌കൂൾ അക്കാദമിക മേഖലയിലും മുന്നിട്ടുനിൽക്കുന്നു. മൂന്നു നിലകളിൽ നിർമിക്കുന്ന കെട്ടിടത്തിൽ ആറു ക്ലാസ് മുറികൾ, നാലു വർക്ക് ഷോപ്പ് മുറികൾ, സ്മാർട്ട് ക്ലാസ് Read More…
പയസ് ജേക്കബ്ബിന് യാത്രയയപ്പ് നൽകി
തീക്കോയി: മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിന് ശേഷം തീക്കോയി സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച അസ്സിസ്റ്റന്റ് സെക്രട്ടറി പയസ് ജേക്കബ് കൊച്ചുപുരയ്ക്കലിന് യാത്രയയപ്പ് നൽകി. ബാങ്ക് ഹെഡ് ഓഫീസിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് റ്റി ഡി ജോർജ് തയ്യിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പയസ് കവളമ്മാക്കൽ,ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ സി ജെയിംസ് മുൻ ബാങ്ക് പ്രസിഡന്റുമാരായ അഡ്വ.വി. ജെ. ജോസ് വലിയവീട്ടിൽ, കെ റ്റി ജോസഫ് കുന്നത്ത്, ബേബി എം ഐ Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ;ശലഭം 2024
തീക്കോയി : തീക്കോയി 2023-24 വാർഷിക പദ്ധതി പ്രകാരമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം ‘ശലഭം -2024’ പരിപാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്കുട്ടി മെമ്പർമാരായ പി എസ് രതീഷ്, നജീമ പരികൊച്ച്, ഐ സി ഡി എസ് Read More…