poonjar

പൂഞ്ഞാറിൻ്റെ പുണ്യമായി 99 ൻ്റെ നിറവിൽ ഗുരുദേവൻ പേരിട്ട സുശീലാമ്മ

പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ട കുന്നോന്നി കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മയുടെ 99-ാം മത് ജന്മദിനം നാടിന് ഉത്സവമായിമാറി. ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ടവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏക വ്യക്തിയാണ് സുശീലാമ്മ. 1927-ൽ ജൂൺ 6-ാം തീയതി ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ നിന്നും മുൻ നിശ്ചയിച്ച പ്രകാരം ക്ഷേത്ര പ്രതിഷ്ഠക്കായി ഇടപ്പാടിയിൽ എത്തി. സുശീലാമ്മയുടെ വല്യഛനും എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ (അന്നത്തേ 9-ാം നമ്പർ) ശാഖാ പ്രഥമ പ്രസിഡൻ്റുമായ വേലംപറമ്പിൽ ഇട്ടുണ്ടാൻ നേതൃത്വത്തിൽ പൂഞ്ഞാറിൽ നിന്നും സംഘം Read More…

poonjar

മുൻ പ്രധാന മന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ചു

പൂഞ്ഞാർ: മുൻ പ്രധാന മന്ത്രിയും, കോൺഗ്രസ്‌ നേതാവുമായിരുന്ന ഡോ : മൻമോഹൻ സിംഗിന്റെ വേർപാടിൽ, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ സർവ്വ കക്ഷി അനുശോചന യോഗം, പൂഞ്ഞാർ ടൗണിൽ ചേർന്നു. യോഗത്തിൽ, 10 വർഷം ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നപ്പോൾ മൻമോഹൻ സിംഗ് നടപ്പാക്കിയ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,വിവരവകാശ നിയമം, കർഷർക്ക് ഉണ്ടായിരുന്ന,70000 കോടിയുടെ കാർഷിക കടം എഴുതി തള്ളൽ, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷ നിയമം, ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരത Read More…

poonjar

എം ടി അനുസ്മരണം ;എ.ടി.എം ലൈബ്രറി പൂഞ്ഞാർ

പൂഞ്ഞാർ :പൂഞ്ഞാർ ശ്രീ അവിട്ടംതിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് (വെള്ളി) 4.30 PMന് ലൈബ്രറി അങ്കണത്തിൽ മലയാളത്തിന്റെ കാലാതിവർത്തിയായ യുഗ പ്രഭാവൻ ശ്രീ എം ടി യെ അനുസ്മരിക്കുന്നു. അനുസ്മരണയോഗത്തിൽ ബി രമേഷ് ( കൺവീനർ കലാസൂര്യ പൂഞ്ഞാർ) അദ്ധ്യക്ഷ വഹിക്കും. വികെ ഗംഗാധരൻ ( സെക്രട്ടറി എടിഎം ലൈബ്രറി) സ്വാഗതം ആശംസിക്കും. ഡോ. റോയ് തോമസ് ( ടീച്ചർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെച്ചൂച്ചിറ ) അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. റോയ് Read More…

poonjar

ഡെക്കേഡ്സ് ഓഫ് മെമ്മറീസ്, പൂർവ വിദ്യാർത്ഥി സംഗമം നാളെ

പൂഞ്ഞാർ സെന്റ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ പത്തുവർഷത്തെ ഹയർസെക്കൻഡറി വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ നടക്കും. സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്ന ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ആദ്യ അലൂമ്നി മീറ്റ് ആണിത്. ഉച്ചകഴിഞ്ഞ് മൂന്നിന് ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ എച്ച്എസ്എസ് വിഭാഗം പ്രിൻസിപ്പൽ വിൽസൺ ജോസഫ് അധ്യക്ഷത വഹിക്കും. ഫാദർ സിറിയക് പന്നിവേലിൽ സിഎംഐ ഉദ്ഘാടനം നിർവഹിക്കും. എ ജെ ജോസഫ് , ഫാദർ മാർട്ടിൻ മണ്ണിനാൽ, ക്ലിന്റ് മോൻ Read More…

poonjar

മുൻ കേരള മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ, 14 – മത് ചരമ വാർഷിക ദിനാചാരണവും പുഷ്പാർച്ചനയും നടത്തി

പൂഞ്ഞാർ: ആദരണീയനായ മുൻ കേരള മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ, 14 – മത് ചരമ വാർഷിക ദിനാചാരണവും പുഷ്പാർച്ചനയും, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ ടൗണിൽ നടത്തി. ചടങ്ങുകൾക്ക് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ് മുതിരന്തിക്കൽ,ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര,ജോർജ് സെബാസ്റ്റ്യൻ,പൂഞ്ഞാർ മാത്യു, സജി കൊട്ടാരം, വിജയ കുമാരൻ നായർ, അഡ്വ : ബോണി മാടപള്ളി, ബേബി അലക്സ്‌, ചാണ്ടികുഞ്ഞു മുതലകുഴി, മാത്യു Read More…

poonjar

പ്രിയ സുഹൃത്തിൻ്റെ ഓർമ്മകൾക്ക് മുമ്പിൽ സ്പാർട്ടൻസ് കാൽപന്തിന് ഇന്ന് കിക്കോഫ്

പൂഞ്ഞാർ: പെരിങ്ങുളത്ത് ഇന്ന് ആരംഭിക്കുന്ന ഫുട്ബോൾ മാമങ്കത്തിന് ആരവങ്ങൾ ഉയരുമ്പോൾ സ്പാർട്ടൻസ് കപ്പ് എന്ന പേരിലുള്ള മത്സരം നാടിൻ്റെ ഓമനയും ഫുട്ബോൾ കളിക്കാരനുമായിരുന്ന ജെസ്റ്റിൻ ജോസ് കുളത്തിനാൽ എന്ന യുവാവിൻ്റെ ഓർമ്മ ചിത്രമായി മാറുന്നു. നിരവധി യുവജനപ്രസ്ഥാനങ്ങൾ സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന നാടാണ് പെരിങ്ങുളം. പുതിയ സംഘടനകൾ രൂപം കൊള്ളുന്നതും പഴയ സംഘടനകൾ പിരിഞ്ഞു പോകുന്നതും നാട്ടിലെ സ്ഥിരം സംഭവമാകുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമാകുകയാണ് സ്പാർട്ടൻസ് ക്ലബ്ബ്. ക്രിക്കറ്റിലും ഫുട്ബോളിലും വോളിബോളിലും പ്രഗൽഭരായ താരങ്ങളെ കണ്ടെത്തി സമീപത്തെ Read More…

poonjar

പൂഞ്ഞാറിന്റെ ക്രിസ്തുമസ് രാവ്; തിരുപ്പിറവി വിളംബര റാലി 23 ന്

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് തിരുപ്പിറവി വിളംബര റാലി ‘GLORIA 2k24’ എന്ന പേരിൽ ഡിസംബർ 23 (തിങ്കളാഴ്ച) വൈകിട്ട് 6:30 ന് സൺഡേസ്കൂൾ കുട്ടികൾ, യുവജനങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിലേക്ക് നടത്തപ്പെടുന്നു. അതേത്തുടർന്ന് ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 24 , ചൊവ്വ , രാത്രി 10:00 മണി മുതൽ സൺഡേ സ്കൂൾ കുട്ടികൾ, യുവജനങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ ‘ ANGEL’S NIGHT ‘ എന്ന Read More…

poonjar

കെ.എസ്.കെ.റ്റി.യു എ.കണാരൻ അനുസ്മരണവും ശുചീകരണ പ്രവർത്തനവും നടത്തി

പൂഞ്ഞാർ: കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്വാനിക്കുന്ന കർഷക തൊഴിലാളികൾക്കുവേണ്ടി വിശ്രമമില്ലാതെ പോരാടിയ എ. കണാരൻ അനുസ്മരണം നടത്തി. അനുസ്മരണ യോഗത്തോട് അനുബന്ധിച്ച് കല്ലേക്കുളം നഗറിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. യോഗം കെ.എസ്.കെ.റ്റി.യു ഏരിയ സെക്രട്ടറി ടി.എസ് സിജു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റി അംഗം ബിന്ദു സുരേന്ദ്രൻ, മേഖല സെക്രട്ടറി രാജി വിജയൻ, ബ്രാഞ്ച് സെക്രട്ടറി സജി വി.റ്റി, സുജ ജോസ് , കുഞ്ഞമ്മ ജോർജ് ഭാസ്കരൻ Read More…

poonjar

ഉദ്ഘാടനം കൊണ്ട് അനുഗ്രഹമാക്കി കുടുംബ യൂണിറ്റ് വാർഷികം

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ കുടുംബ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം കൊണ്ട് അനുഗ്രഹമാക്കി കുടുംബ യൂണിറ്റ് അംഗവും ശ്രീ നാരായണ ഗുരുദേവൻ പേരിട്ട കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മയും കൂട്ടികളും കൂടി കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. ശാഖ പ്രസിഡന്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിച്ചു. യോഗം ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം നിഷ സാനു, ശാഖാ വൈസ് പ്രസിഡൻ്റ് എ.ആർ മോഹനൻ, യൂണിറ്റ് Read More…

poonjar

സ്റ്റാറ്റിക് വെൻ്റിംഗ് കാർട്ട് ഭൂമിക നേറ്റീവ് വിൻഡോയുടെ 555-ാം ദിനാഘോഷവും ഭൂമികയുടെ 156-ാമത് വിത്ത് കുട്ടയും പൂഞ്ഞാറിൽ സംഘടിപ്പിച്ചു

പൂഞ്ഞാർ:കൃഷി വകുപ്പിൻ്റെ സഹകരത്തോടെ ആരംഭിച്ച സ്റ്റാറ്റിക് വെൻ്റിംഗ് കാർട്ട് ഭൂമിക നേറ്റീവ് വിൻഡോയുടെ 555-ാം ദിനാഘോഷവും ഭൂമികയുടെ 156-ാമത് വിത്തുകുട്ടയും പൂഞ്ഞാറിൽ സംഘടിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. ഭൂമിക രൂപം കൊടുത്തിട്ടുള്ള വനിതാ, കർഷക നേറ്റീവ് കളക്ടീവ് ഗ്രൂപ്പുകളുടെയും നേറ്റീവ് കളക്ടീവ് അംഗങ്ങളായ വ്യക്തിഗത കർഷകരുടെയും ഉൽപ്പന്നങ്ങളുടെ വിപണ കേന്ദ്രമായി പൂഞ്ഞാർ തെക്കേക്കര ബസ് സ്റ്റാൻ്റിനുള്ളിലാണ് ഭൂമികയുടെ മൂന്നാമത് നേറ്റീവ് വിൻഡോ പ്രവർത്തിക്കുന്നത്. വിവിധ ഗ്രൂപ്പുകളുടെ അറുപതോളം ഉൽപ്പന്നങ്ങളും കൂടാതെ Read More…