poonjar

പൂഞ്ഞാര്‍ പോലീസ് ഔട്ട്‌പോസ്റ്റിനെ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണം. ‘മുഖാമുഖം’ പരിപാടിയില്‍ മുഖ്യമന്ത്രിക്ക് നിവേദനം

നാല്പതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂഞ്ഞാറില്‍ സ്ഥാപിച്ച പോലീസ് ഔട്ട്‌പോസ്റ്റിനെ ഉടന്‍ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്ന് പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി ജനമൈത്രി റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയനോടാവശ്യപ്പെട്ടു. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ‘മുഖാമുഖം’ പരിപാടിയിലേക്ക് മുഖ്യമന്ത്രിയുടെ പ്രത്യേകം ക്ഷണിതാവായി പങ്കെടുത്ത റെസിഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിളയാണ് മലയോര മേഖലയുടെ ക്രമസമാധാന സാഹചര്യങ്ങളും പ്രത്യേക ഭൂപ്രദേശ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി നേരിട്ട് നിവേദനം നല്കി ഈ ആവശ്യമുന്നയിച്ചത്. ഏറ്റവും ജനസാന്ദ്രതയുള്ളതും ആളുകള്‍ Read More…

poonjar

വന്യജീവി ആക്രമണം; പ്രതിഷേധ കാഹളം മുഴക്കി പയ്യാനിത്തോട്ടം ഇടവക

പൂഞ്ഞാർ : വന്യജീവികളുടെ ആക്രമണം മൂലം മനുഷ്യജീവിതം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഭയാനകം ആണെന്നും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഒരു ഭരണകൂടത്തിൻ്റെ പ്രഥമമായ കർത്തവ്യമായി മാറണമെന്നും വന്യജീവി സംരക്ഷണം മനുഷ്യന് ശേഷമുള്ള പരിഗണനയിൽ ആവണമെന്നും എല്ലാ കർഷകനും സുരക്ഷ ഒരുക്കണമെന്നും എകെസിസി, പിതൃവേദി, മാതൃവേദി പയ്യാനിത്തോട്ടം യൂണിറ്റുകളുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. വികാരി ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.കെ.സി.സി യൂണിറ്റ് പ്രസിഡൻറ് ലിബിൻ കല്ലാറ്റ് പ്രമേയം അവതരിപ്പിച്ചു. ഗവൺമെൻ്റ് Read More…

poonjar

KPMS പൂഞ്ഞാർ യൂണിയൻ സമ്മേളവും തിരഞ്ഞെടുപ്പും നടന്നു

പൂഞ്ഞാർ: KPMS പൂഞ്ഞാർ യൂണിയൻ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന കമ്മറ്റി അംഗം അജിത് കല്ലറ സമ്മേളനം ഉദ്ഘാടനം ചെയ്തു. സജി കടനാട് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസ്സിഡന്റായി സുനു രാജു വും,സെക്രട്ടറിയായി വിമൽ വഴിക്കടവ്, ട്രഷറർ രാജേഷ് കാവാലം തുടങ്ങി പതിനൊന്നഗയൂണിയൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പഞ്ചമി കോഡിനേറ്റർ ബിന്ദു രാജേഷ്, മോഹനൻ കടനാട്, സുരേഷ് ചൂണ്ടച്ചേരി,അജീഷ മനോജ്‌, കെ.ടി ശാരധ സതീഷ് കെ. സി.ലത മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

poonjar

ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത്‌ കൺവെൻഷൻ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു

ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത്‌ കൺവെൻഷൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ സി അജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ മിനർവ്വ മോഹൻ, ജില്ലാ സമിതിയംഗം ആർ. സുനിൽകുമാർ, ജോർജ് വടക്കേൽ, ജോയ് സ്കറിയ, പി എസ് രമേശൻ, ബിൻസ് മാളിയേക്കൽ, തുടങ്ങിയവർ സംസാരിച്ചു.

poonjar

സഹകരണ സംഘം ഉദ്‌ഘാടനം ചെയ്തു

പൂഞ്ഞാർ : പുതിയതായി രൂപീകരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പട്ടിക ജാതി സഹകരണം സംഘം പ്രവർത്തനം ആരംഭിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന യോഗത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സഹകരണം സംഘം ഉദ്‌ഘാടനം ചെയ്തു. മാക്സ് ജോർജിൽ നിന്നും സഹകരണ വകുപ്പ് സീനിയർ ഇൻസ്‌പെക്ടർ വി ജെ ജോസുക്കുട്ടി ആദ്യ നിക്ഷേപം സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം പി ആർ അനുപമ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് മാത്യു, വൈസ് പ്രസിഡന്റ്‌ റെജി ഷാജി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ Read More…

poonjar

പൂഞ്ഞാർ ഗവൺമെന്റ് എൽ. പി. സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു

പൂഞ്ഞാർ : പൂഞ്ഞാർ പനച്ചിപ്പാറ ഗവൺമെന്റ് എൽ.പി. സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുവദിച്ച 1.50 കോടി രൂപ ചെലവഴിച്ചാണു നിർമ്മാണം. 5646 ചതുരശ്ര അടിയിൽ നിർമിക്കുന്ന രണ്ടു നില കെട്ടിടത്തിൽ ആറു ക്ലാസ്സ് മുറികൾ, ആറ് ശുചിമുറികൾ, ഓഫീസ് റൂം, അധ്യാപക മുറി എന്നിവ ഉൾപ്പെടുന്നു. സ്‌കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനായി ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റിൽ 3.10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 1901 ആരംഭിച്ച കെട്ടിടം കാലപ്പഴക്കംമൂലം ജീർണിച്ച അവസ്ഥയിലായിരുന്നു. നിലവിൽ 260 Read More…

poonjar

പൂഞ്ഞാർ പള്ളി വിഷയം: മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തർക്കങ്ങളില്ലാതെ സമാധാനയോഗം

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും ചർച്ച ചെയ്തു. പള്ളി അസിസ്റ്റന്റ് വികാരിക്ക് പരുക്കേൽക്കാനിടയായ അനിഷ്ട സംഭവത്തെ യോഗം അപലപിച്ചു. നാട്ടിൽ സമാധാന അന്തരീക്ഷം പുലരാൻ എല്ലാവരും പൂർണ പിന്തുണ അറിയിച്ചു. ഇതിനായി പ്രവർത്തിക്കാനും തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനിന്ന അസ്വസ്ഥതകൾ വീണ്ടും ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തും. 18 വയസിനു താഴെയുള്ളവരടക്കം വിദ്യാർഥികൾ കേസിൽ പ്രതിയായിട്ടുള്ള സാഹചര്യം യോഗം വിലയിരുത്തി. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി തുടർ നടപടികൾ സ്വീകരിക്കും. വിദ്യാർഥികൾക്കെതിരേ Read More…

poonjar

പൂ​ഞ്ഞാ​റി​ൽ വൈ​ദി​ക​നെ വാ​ഹ​ന​മി​ടി​പ്പി​ച്ച കേ​സ്; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പത്തു പ്രതികൾക്ക് ജാ​മ്യം

കോ​ട്ട​യം: പൂ​ഞ്ഞാ​റി​ൽ വൈ​ദി​ക​നെ വാ​ഹ​ന​മി​ടി​പ്പി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​ത്തു​പേ​ർ​ക്ക് ജാ​മ്യം. ഏ​റ്റു​മാ​നൂ​ർ ജു​വ​നൈ​ൽ കോ​ട​തി​യാ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പ​രി​ക്കേ​റ്റ വൈ​ദി​ക​നോ​ട് ഇ​വ​ർ​ക്ക് മു​ൻ വൈ​രാ​ഗ്യ​മി​ല്ല. സം​ഭ​വ​ത്തി​ൽ വൈ​ദീ​ക​ന് ഗൗ​ര​വ​മാ​യ പ​രി​ക്കു​ക​ളി​ല്ല എ​ന്ന കാ​ര​ണ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​യ 17 പേ​രു​ടെ ജാ​മ്യം കോ​ട്ട​യം സെ​ഷ​ൻ​സ് കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. 23-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീസ് ഫൊ​റോ​നാ പ​ള്ളി ഗ്രൗ​ണ്ടി​ൽ Read More…

poonjar

നസ്രാണി മാപ്പിള സംഘത്തിന്റെ മലങ്കരയിലെ വിവിധ ദേശ യോഗങ്ങളുടെ ഭാരവാഹികൾ പൂഞ്ഞാർ പള്ളി സന്ദർശിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു

നസ്രാണി മാപ്പിള സംഘത്തിന്റെ മലങ്കരയിലെ വിവിധ ദേശ യോഗങ്ങളുടെ ഭാരവാഹികൾ പൂഞ്ഞാർ പള്ളി സന്ദർശിച്ച് വൈദികരോടും കൈക്കാരന്മാരോടും സംസാരിച്ചു സംഭവവികാസങ്ങൾ വിലയിരുത്തുകയും സമുദായത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം ജില്ലാ സെക്രട്ടറി സി എം ജോർജ് ചെമ്പകത്തിനാൽ പ്രമേയം അവതരിപ്പിച്ചത് യോഗം കയ്യടിച്ചു പാസാക്കുകയും ചെയ്തു. പൂഞ്ഞാർ ദേശയോഗം പ്രസിഡന്റ്‌ സാബു പൂണ്ടിക്കുളം അധ്യക്ഷത വഹിച്ച യോഗത്തിൽ കൂട്ടിക്കൽ യോഗം സെക്രട്ടറി ഷാജി മൂന്നാനപ്പള്ളിൽ, അരുവിത്തുറ യോഗം പ്രസിഡന്റ് അഡ്വ. ജോമി പെരുനിലം, കുറവിലങ്ങാട് യോഗം പ്രതിനിധി Read More…

poonjar

പനച്ചികപ്പാറ മുതൽ പൂഞ്ഞാർ ടൗൺ വരെ ഒരുകോടി 82 ലക്ഷം രൂപ മുടക്കി ബി എം ബി സി റോഡ് ആയി നവീകരിക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പനച്ചികപ്പാറ മുതൽ പൂഞ്ഞാർ ടൗൺ വരെയുള്ള നിലവിലുള്ള ബി എം റോഡ് ബി എം ബി സി റോഡ് ആയി ഉന്നത നിലവാരത്തിൽ ഒരുകോടി 82 ലക്ഷം രൂപ മുടക്കി നവീകരിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി പൂഞ്ഞാർ സെൻമേരിസ് ചർച്ചിന് മുൻപിൽ കലുങ്ക് നിർമ്മിച്ചു റോഡ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കേരള കോൺഗ്രസ് Read More…