പാലാ: ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിലെ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ ശ്രീ.മാണി.സി.കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റിയും, ചേർപ്പുങ്കൽ ലയൺസ് ക്ലബ്ബും ചേർന്നാണ് നൂറു കണക്കിനു യാത്രക്കാർ ദിനവും എത്തുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം രാത്രികാലത്തും ജനങ്ങൾക്കു പ്രയോജനപ്പെടുന്ന വിധത്തിൽ വെളിച്ച സംവിധാനങ്ങളോടെ നവീകരിച്ചത്. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, കോട്ടയം ജില്ലാ Read More…
pala
ജോണി നെല്ലൂരിന്റെ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരും; സ്വാഗതം ചെയ്ത് ജോസ് കെ മാണി
പാലാ : ജോണി നെല്ലൂരിന്റെ വരവിനെ സ്വാഗതം ചെയ്ത് ജോസ് കെ മാണി. ജോണി നെല്ലൂരിന്റെ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരും. ഇനിയും പല നേതാക്കളും പാര്‍ട്ടിയിലേക്ക് മടങ്ങിവരുമെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിലേക്ക് ഒരാള്‍ തിരിച്ചുവരുമ്പോള്‍ അത് പാര്‍ട്ടിക്ക് വലിയ കരുത്തുനല്‍കും. അങ്ങനെയൊരു വ്യക്തി ഇടതുപക്ഷത്തിന്റെ ഭാഗമാകുന്നത് വലിയൊരു സന്ദേശമാണ്. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ഞങ്ങളാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. വലിയ Read More…
എസ്.എം.വൈ.എം. പാലാ രൂപതയുടെ 2024 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും നടത്തപ്പെട്ടു
പാലാ : എസ്.എം.വൈ.എം പാലാ രൂപതയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും 2024 ജനുവരി 26ാം തീയതി കുടക്കച്ചിറ സെൻറ് ജോസഫ്സ് വിവാഹ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ജപമാലയോടെ ആരംഭിച്ച ഭക്തിനിർഭരവും പ്രൗഢോജജ്വലവുമായ ചടങ്ങുകൾക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ശ്രീ. എഡ്വിൻ ജോസി അധ്യക്ഷപദം അലങ്കരിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. റവ.ഡോ.ജോസഫ് തടത്തിൽ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, കരുത്തായി കരുതലായി നസ്രാണി സമൂഹം മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം യുവജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.അതോടൊപ്പം 2024 പ്രവർത്തന Read More…
വലവൂർ വേരനാകുന്നേൽ ജോസഫിനും അന്നക്കുട്ടിക്കും 75-ാംമംഗല്യ നിറവ്
പാലാ: വലവൂർ വേരനാക്കുന്നേൽ ജോസഫി (കുഞ്ഞേപ്പ് – 95) നും സഹധർമ്മണി അന്നക്കുട്ടി (94) ക്കും ഇന്ന് വിവാഹത്തിൻ്റെ 75-ാം വാർഷികം.1949 ജനു. 25 നായിരുന്നു ഇടവക ദേവാലയമായിരുന്ന വള്ളിച്ചിറ പൈങ്ങുളം സെ.മേരീസ് പള്ളിയിൽ വച്ച് ജോസഫ് ചേട്ടൻ വയലാ ചന്ദ്രൻ കുന്നേൽ കുടുംബാംഗമായ കളമ്പനായിൽ അന്നക്കുട്ടിയുടെ കഴുത്തിൽ മിന്നുകെട്ടിയത്. മുഴുവൻ സമയ കർഷകനായിരുന്ന കുഞ്ഞേപ്പിന് തുണയായി കൃഷിയിടത്തിൽ എന്നും എപ്പോഴും അന്നക്കുട്ടിയുമുണ്ടായിരുന്നു. 95 തികഞ്ഞിട്ടും രാവിലെ തൻ്റെ കൃഷിയിടത്തിൽ സജീവമാണ് ജോസഫ് എന്ന കുഞ്ഞേപ്പ് ചേട്ടൻ.പ്രത്യേകിച്ച് Read More…