പാലാ : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ രാമപുരം ടൗണിൽ പരിസ്ഥിതി ബോധവൽക്കരണ റാലിയും പ്രതിജ്ഞയുംനടത്തപ്പെട്ടു. പ്ലാസ്റ്റിക് നിർമാർജനം ജീവിതചര്യയാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും രാമപുരം ടൗണിലൂടെ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ റാലി മാനേജർ ഫാ ബെർക്മാൻസ് കുന്നുംപുറം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന റാലി രാമപുരം ജംഗ്ഷനിൽ പാലാ ഡി.വൈ. എസ്. പി. കെ സദൻ ഉദ്ഘാടനം ചെയ്തു.രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ പരിസ്ഥിതിദിന സന്ദേശം Read More…
pala
പഠന സാമഗ്രികളും ഫലവൃക്ഷ തൈ വിതരണവും
പാലാ: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെയും പാലാ അൽഫോൻസ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ അരുണാപുരം ഗവൺമെന്റ് എൽ പി സ്കൂളിൽ പഠന സാമഗ്രികളും ഫലവൃക്ഷ തൈ വിതരണവും വിതരണം നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ശ്രീമതി ഷൈനി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ സിബി മാത്യു മുഖ്യപ്രഭാഷണം നടത്തി. അരുണാപുരം വാർഡ് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ പരിസ്ഥിതി ദിനാഘോഷം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ വൃക്ഷത്തൈ നനച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ ആശുപത്രിയായി മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത് അഭിമാനകരമായ നേട്ടമാണെന്നു അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ ഉപയോഗരഹിതമായ തുണിത്തരങ്ങൾ ഉപയോഗിച്ചു നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ തുണിബാഗുകളുടെ ലോഞ്ചിംഗ് മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബുവിന് നൽകി നിർവ്വഹിച്ചു. ആശുപത്രി ഓപ്പറേഷൻസ് ആൻഡ് Read More…
കോവിഡ് 19 വ്യാപനം: ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന ആരോഗ്യമന്ത്രിയുടെ ആഹ്വാനത്തെ കാരുണ്യനിധിയാക്കി മാറ്റി
പാലാ: കോവിഡ് 19 വ്യാപനം തടയാൻ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന സംസ്ഥാന ആരോഗ്യമന്ത്രിയുടെ നിർദ്ദേശം കാരുണ്യനിധിയായി മാറി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസാണ് ആരോഗ്യമന്ത്രിയുടെ ആഹ്വാനത്തെ കാരുണ്യ നിധിയായി മാറ്റിയത്. രണ്ടാഴ്ച മുമ്പ് ഒരു ശസ്ത്രക്രിയയ്ക്കായി എബി ജെ ജോസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് 19 വ്യാപനം കേരളത്തിൽ ആരംഭിച്ച സാഹചര്യത്തിമായിരുന്നു അന്ന്. ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. Read More…
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂന്നു പുതിയ ഫൊറോനകൾ
പാലാ : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂന്ന് പുതിയ ഫൊറോനകൾ കൂടി രൂപീകരിച്ചു. രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പ്രസ്ബിറ്ററൽ കൗൺസിലിലാണ് ഈ രൂപീകരണം പ്രഖ്യാപിച്ചത്. കടപ്ലാമാറ്റം, കൊഴുവനാൽ, കൂത്താട്ടുകുളം എന്നീ ഇടവകകളെയാണ് ഫൊറോനാകളായി രൂപതാധ്യക്ഷൻ ഉയർത്തുന്നത്. ഇതുവരെ പതിനേഴ് ഫൊറോനകളാണ് രൂപതയിൽ ഉണ്ടായിരുന്നത്. പുതിയതായി രൂപംകൊള്ളുന്ന ഫൊറോനകൾ നിലവിൽ വരുന്നത് ജൂൺ മാസം എട്ടാം തീയതി ഞായറാഴ്ച പന്തക്കുസ്ത തിരുനാളോടുകൂടിയാണ്. അന്നേ ദിവസം നിയുക്ത ഫൊറോനകളിൽ നടത്തപ്പെടുന്ന സ്ഥാനാരോഹണശുശ്രൂഷയിൽ ബിഷപ്പ് Read More…
കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ രാപകല്‍ സമരയാത്രക്ക് പാലായില്‍ വമ്പിച്ച പൗരസ്വീകരണം നല്‍കി
പാലാ: ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു നയിച്ച രാപകല്‍ സമരയാത്രക്ക് ളാലംപാലം ജംഗ്ഷനില്‍ വമ്പിച്ച സ്വീകരണം നല്‍കി. ക്യാപ്റ്റന്‍ എം.എ ബിന്ദുവിനെ ഹാരമണിയിച്ചു സീകരിച്ചു. യുഡിഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ തോമസ് കല്ലാടന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏ.കെ ചന്ദ്രമോഹന്‍, എന്‍. സുരേഷ്, മോളി പീറ്റര്‍, ജോര്‍ജ് Read More…
സമരയാത്രയിൽ നോട്ടുമാല ധരിക്കുന്നതിനെതിരെ പരാതി
പാലാ: ആശാ വർക്കർന്മാരുടെ രാപകൽ സമരയാത്രയുടെ ഭാഗമായി ജാഥാ അംഗങ്ങളെ നോട്ടുമാല അണിയിക്കുന്ന നടപടിക്കെതിരെ പരാതിയുമായി പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് രംഗത്തുവന്നു. നോട്ടുമാല തയ്യാറാക്കുന്നതും കറൻസി നോട്ടുകളിൽ എഴുതുന്നതും റിസർവ്വ് ബാങ്കിൻ്റെ ക്ലീൻ നോട്ട് പോളിസിക്ക് എതിരാണെന്ന് എബി ജെ ജോസ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സ്വഭാവമുള്ള മുദ്രാവാക്യങ്ങളും സന്ദേശവും എഴുതിയിരിക്കുന്ന നോട്ടിന് നിയമസാധുത നഷ്ടപ്പെടുകയും അത്തരം നോട്ടിലെ അവകാശവാദം ആർബിഐ (നോട്ട് റീഫണ്ട്) നിയമങ്ങളിലെ റൂൾ 5(2) പ്രകാരം നിരസിക്കപ്പെടുകയും Read More…
പാലാ സെൻ്റ് തോമസ് കോളേജ് സൈക്കോളജി ഡിപ്പാർട്ടുമെൻ്റും മാർ സ്ലീവ മെഡിസിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു
പാലാ സെൻ്റ് തോമസ് കോളേജ് ഓട്ടോണമസിൽ ഈ വർഷം പുതിയതായി ആരംഭിക്കുന്ന ബി.എസ്.സി സൈക്കോളജി പ്രോഗ്രാമിൻ്റെ ഭാഗമായി കോളേജിലെ സൈക്കോളജി ഡിപ്പാർട്ട്മെൻ്റും മാർ സ്ലീവ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജി ഡിപ്പാർട്ടുമെൻ്റും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇൻ്റേൺഷിപ്പ്, ഫാക്കൽറ്റി എക്സേഞ്ച്, ക്ലിനിക്കൽ പരിശീലനം തുടങ്ങിയ മേഖലകളിലാണ് സഹകരണം ഉറപ്പാക്കിയത്. മാർ സ്ലീവ മെഡിസിറ്റിയിൽ വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധ പരിശീലനത്തിനുള്ള അവസരവും ഇതിലൂടെ ലഭിക്കും. ബി.എസ് .സി സൈക്കോളജിക്ക് പുറമേ എം.എസ്. സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ബി.എ. ഇംഗ്ലീഷ് Read More…
നവീകരിച്ച പാലാ ടൗൺ അമലോത്ഭവ ജൂബിലി കുരിശുപള്ളിയുടെ ആശീർവാദ കർമവും മേയ്മാസ വണക്ക് സമാപനവും 31ന്
പാലാ: നവീകരിച്ച പാലാ ടൗൺ അമലോത്ഭവ ജൂബിലി കുരിശുപള്ളിയുടെ ആശീർ വാദ കർമവും മേയ്മാസ വണക്ക് സമാപനവും 31ന് വൈകുന്നേരം 5.30ന് നടക്കും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദകർമം നിർവഹിക്കും. 31ന് പുലർച്ചെ 5.30ന് വിശുദ്ധ കുർബാന. വൈകുന്നേരം 5.30 ന് ജപമാല, വണക്കമാസ പ്രാർഥന, 6.30ന് നവീകരിച്ച കുരിശുപള്ളിയുടെ ആശീർവാദ കർമം. തുടർന്ന് പുറത്തുനമസ്കാരം. 50 വർഷത്തോടടുക്കുന്ന ഈ മഹാസൗധത്തിനു നഷ്ടപ്പെട്ടുകൊണ്ടിരുന്ന മനോഹാ രിതയും സംഭവിച്ചിരിക്കുന്ന കേടുപാടുകളും ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളജി ലെ ടെക്നിക്കൽ Read More…
അധ്യാപകർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ശിൽപ്പശാല നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ രൂപത കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസിയുമായി സഹകരിച്ച് അധ്യാപകർക്കായി കുട്ടികളുടെ വളർച്ചയിലും പെരുമാറ്റത്തിലും കാണപ്പെടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോർപറേറ്റ് എജ്യൂക്കേഷനൽ ഏജൻസിയുമായി സഹകരിച്ചു കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോർപറേറ്റ് സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു.വിവിധ വിഷയങ്ങളിൽ പീടിയാട്രിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ.അനിറ്റ ആൻ Read More…











