obituary

കൂനന്താനത്ത് ചാണ്ടി ഔസേഫ് (പാപ്പച്ചൻ) നിര്യാതനായി

മണിയംകുളം : കൂനന്താനത്ത് ചാണ്ടി ഔസേഫ് (പാപ്പച്ചൻ) 81 നിര്യാതനായി. സംസ്കാരം വ്യാഴായ്ച (13-03-2025) 4 pm ന് മണിയംകുളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ അച്ചാമ്മ, നമ്പുടാകത്തു വെള്ളികുളം. മക്കൾ: ടെസി, ട്രീസ , റ്റിജി, റ്റിജോ , റ്റിബിൻ. മരുമക്കൾ : സണ്ണി മടിക്കാങ്കൽ (പെരിങ്ങുളം), സോണി തലയ്ക്കൽ (മുവാറ്റുപുഴ),. അന്റണി പുളിക്കിൽ (വഴിത്തല), അനീറ്റ എംബ്രയിൽ (പെരിങ്ങുളം), ആശാ ഒരപുരയ്ക്കൽ (കപ്പാട്).

obituary

വയലിൽ ലീലാമ്മ വർക്കി നിര്യാതയായി

ചേന്നാട് : ചേന്നാട് പരേതനായ വയലിൽ വി.വി വർക്കി യുടെ ഭാര്യ ലീലാമ്മ വർക്കി (റിട്ട .ടീച്ചർ SMGHS ചേന്നാട്) (83) നിര്യാതയായി. മൃതദേഹം നാളെ (ബുധൻ) വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വ്യാഴം (13/ 3/ 2025) 2 .30PM ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചേന്നാട് ലൂർദ് മാതാ പള്ളിയിൽ. പരേത പാലാ വടക്കേക്കര കുടുംബാംഗമാണ്. മക്കൾ : ബിനു ജോൺസൺ ( ടീച്ചർ, സെൻ്റ്. ആൻ്റണീസ് എച്ച് എസ് എസ് Read More…

obituary

പാറാംതോട്ടത്തിൽ മേരി ജോൺ നിര്യാതയായി

വെയിൽകാണാംപാറ: പാറാംതോട്ടത്തിൽ മേരി ജോൺ (70) അന്തരിച്ചു. സംസ്കാരം നടത്തി. വെയിൽകാണാംപാറ കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോൺ. മകൾ: ഡെനി. മരുമക്കൾ: വിൻസി പുത്തൻപുരയ്ക്കൽ കാഞ്ഞിരപ്പള്ളി, ടെൻസൺ കൊട്ടാരത്തിൽ മാവടി.

obituary

ഫാ.സക്കറിയാസ് തുടിപ്പാറ നിര്യാതനായി

മേലമ്പാറ: സെന്റ് തോമസ് മിഷനറി സമൂഹാംഗം ഫാ. സക്കറിയാസ് തുടിപ്പാറ (85) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് ദീപ്തി ഭവനിൽ കൊണ്ടുവരും. സംസ്കാരം 1.30ന് എംഎസ്ടിയുടെ കേന്ദ്ര ഭവനമായ മേലമ്പാറയിലെ ദീപ്തിയിൽ. ഉജ്ജൈൻ രൂപതയിലെ വിവിധ മിഷൻ സെന്ററുകൾ സ്ഥാപിക്കുകയും എംഎസ്ടിയുടെ സെന്റ് പോൾ റീജന്റെ ഡയറക്ടറായും ​പാലാ രൂപതയിൽ വിവിധ ഇടവകകളിലും സേവനം ചെയ്തു. ഭരണങ്ങാനം തുടിപ്പാറ കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതരായ ജോസഫ്, മാത്യു, ചാക്കോ, ത്രേസ്യ, മേരി.

obituary

കുന്നേപ്പറമ്പിൽ നിധിൻ അഗസ്റ്റിൻ നിര്യാതനായി

അരുവിത്തുറ: കുന്നേപ്പറമ്പിൽ നിധിൻ അഗസ്റ്റിൻ (25) നിര്യാതനായി. മൃതസംസ്കാര ശുശ്രഷകൾ ഇന്ന് (09/03/25) 4.30 ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

obituary

ചെറുനിലം സി. എ. ജോൺ നിര്യാതനായി

അരുണാപുരം: ചെറുനിലം അഡ്വ. ഫിലിപ്പ് ജോണിന്റെ പിതാവ് ഏഴാച്ചേരിചെറുനിലം സി. എ. ജോൺ (97) (ജോൺ സാർ, റിട്ട. അധ്യാപകൻ, സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ രാമപുരം) നിര്യാതനായി. സംസ്കാരം നാളെ (09/03/2025, ഞായർ ) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഏഴാച്ചേരിയിലുള്ള തറവാട്ടു വീട്ടിൽ ആരംഭിച്ച് ഏഴാച്ചേരി സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭൗതിക ശരീരം ഏഴാച്ചേരിയിലുള്ള തറവാട്ടു വീട്ടിൽപൊതു ദർശനത്തിന് വെച്ചിട്ടുണ്ട്. ഭാര്യ മേരിക്കുട്ടി ജോൺ, കട്ടപ്പന മുണ്ടക്കൽ കുടുംബാംഗം. മക്കൾ: രാജു ആലക്കോട്, ബാബു Read More…

obituary

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ. കെ കുഞ്ഞുമോൻ നിര്യാതനായി

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കൊച്ചുപറമ്പിൽ കെ. കെ കുഞ്ഞുമോൻ (61) നിര്യാതനായി. ഭൗതികശരീരം ഇന്ന് (08.03.2025) ഉച്ചകഴിഞ്ഞ് 3.15 ന് ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം 4 മണിക്ക് പൂഞ്ഞാർ മങ്കുഴിക്കുന്നിലുള്ള സ്വഭവനത്തിലേയ്ക്ക് കൊണ്ടുപോകും. ഞായറാഴ്ച്ച 11മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: അടൂർ തെങ്ങുവിളയിൽ രാജമ്മ. മക്കൾ: രമ്യ, രഞ്ജിത്ത് (ശാന്തി പൂഞ്ഞാർ മങ്കുഴി ക്ഷേത്രം). മരുമക്കൾ: രതീഷ് എണ്ണച്ചേരിമലയിൽ (വെമ്പള്ളി), ആതിര ഞാറയ്ക്കൽ പയസ്മൗണ്ട് (അക്ഷയ സെന്റർ പൂഞ്ഞാർ).

obituary

കിഴക്കേത്തോട്ടത്തിൽ കെ.എ.തോമസ് നിര്യാതനായി

തിടനാട്: കിഴക്കേത്തോട്ടത്തിൽ കെ.എ.തോമസ് (71) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയി‍ൽ കൊണ്ടുവരും. സംസ്കാരം നാളെ 3.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: തിടനാട് കണിപറമ്പിൽ എൽസമ്മ. മക്കൾ: ജോബി, ടോണി, ജിസ. മരുമക്കൾ: ഷീബ ഉളിനാൽ (മൂവാറ്റുപുഴ), തെരേസ് പുന്നത്താനത്ത് (ഭരണങ്ങാനം), ജോൺവിൻ മാളിയേക്കൽ (പൂഞ്ഞാർ).

obituary

മുതുകുളത്ത് സരസമ്മ രാജു നിര്യാതയായി

പൂഞ്ഞാർ: പയ്യാനിത്തോട്ടം മുതുകുളത്ത് രാജുവിൻ്റെ ഭാര്യ സരസമ്മ രാജു (60) നിര്യാതയായി. സംസ്കാരം ഇന്ന് (05-03-25) 3 മണിയ്ക്ക് വീട്ടുവളപ്പിൽ. പരേത ചേന്നാട് പുലിവള്ളിൽ കുടുംബാംഗം. മക്കൾ: രഞ്ജു, മഞ്ജു മരുമക്കൾ: ദിലീപ്, ഡിജോ.

obituary

വെളിയത്ത് യൂസുഫ് നിര്യാതനായി

ഈരാറ്റുപേട്ട : മുസ്ലിം ലീഗിന്റെ ആദ്യകാലനേതാവ് നടയ്ക്കൽ വെളിയത്ത് യൂസുഫ് നിര്യാതനായി. മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് സഹോദരനാണ്. ഭൗതിക ശരീരം നടക്കല്‍ ടര്‍ഫിന് സമീപം ഹാഷിം മിന്റെ വീട്ടില്‍. ഖബറടക്കം ഇന്ന്‌ മഗ്രിബ് നമസ്കാരശേഷം ഈരാറ്റുപേട്ട പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.